വാല്യു എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പദവി സ്‌കൂട്ടിന്

51ാമത് എടിഡബ്ല്യു എയര്‍ലൈന്‍ ഇന്‍ഡസ്ട്രി അച്ചീവ് പുരസ്‌കാരങ്ങളില്‍ വാല്യു എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പദവി സ്‌കൂട്ടിന് ലഭിച്ചു

 

തിരുവനന്തപുരം: 51ാമത് എടിഡബ്ല്യു എയര്‍ലൈന്‍ ഇന്‍ഡസ്ട്രി അച്ചീവ് പുരസ്‌കാരങ്ങളില്‍ വാല്യു എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പദവി സ്‌കൂട്ടിന് ലഭിച്ചു. ഈ പുരസ്‌കാരം സ്‌കൂട്ടിന് തുടര്‍ച്ചയായി രണ്ടാം തവണയാണ് ലഭിക്കുന്നത്. രണ്ട് തവണ ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ എയര്‍ലൈനാണ് സ്‌കൂട്ട്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് വിഭാഗമാണ് സ്‌കൂട്ട്. ഈ വര്‍ഷം മെയ് 30ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന എഡബ്ല്യുടി അവാര്‍ഡ് ഗാല ഡിന്നറില്‍ സ്‌കൂട്ടിന് പുരസ്‌കാരം നല്‍കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

സ്‌കൂട്ട് മാര്‍ച്ച് നെറ്റുവര്‍ക്ക് സെയിലിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ വിയറ്റ്‌നാം വരെ 8500 രൂപ മുതലുള്ള ടിക്കറ്റുകളും കമ്പനി പ്രഖ്യാപിച്ചു. ചെന്നൈ മുതല്‍ സിംഗപ്പൂര്‍ വരെ 5700 രൂപ മുതലും തിരുച്ചിറപ്പള്ളി മുതല്‍ ലങ്കാവി വരെ 7900 രൂപ മുതലും കോയമ്പത്തൂര്‍ മുതല്‍ കോലാലംപൂര്‍ വരെ 8500 മുതലും ടിക്കറ്റുകള്‍ ലഭിക്കും. വിശാഖപട്ടണം- ബാങ്കോക്ക് റൂട്ടില്‍ 8200 രൂപ മുതലും അമൃത്സര്‍ മുതല്‍ പെര്‍ത്ത് വരെ 12,900 രൂപ മുതലും ടിക്കറ്റുകള്‍ ലഭ്യമാണെന്ന് സ്‌കൂട്ട് അറിയിച്ചു.