സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡുമായി എസ്ബിഐ കാർഡിന് പങ്കാളിത്തം

 

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ക്രെഡിറ്റ് കാർഡ് ഇഷ്യൂവറായ എസ്ബിഐ കാർഡ് സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡുമായി (എസ്ഐഎ) പങ്കാളിത്തത്തോടെ ക്രിസ്ഫ്ലൈയർ എസ്ബിഐ കാർഡ് പുറത്തിറക്കി. സിംഗപ്പൂർ എയർലൈൻസ്, സ്‌കൂട്ട് എയർലൈൻ, ക്രിസ്‌ഷോപ്പ് എന്നിവ ഉൾപ്പെടുന്ന എസ്ഐഎ ഗ്രൂപ്പിനൊപ്പം വായുവിലും ഭൂമിയിലും പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന സൂപ്പർ-പ്രീമിയം കാർഡ്  ഉപഭോക്താക്കളെ ഉദ്ദേശിച്ചാണ്  ഈ  കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്രിസ്ഫ്ലൈയർ എസ്ബിഐ കാർഡ്, ക്രിസ്ഫ്ലൈയർ എസ്ബിഐ കാർഡ് അപെക്സ് എന്നീ രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്. ക്രിസ്ഫ്ലൈയർ എസ്ബിഐ കാർഡ് വാർഷിക പുതുക്കൽ ഫീസ്  2999 രൂപയും, ക്രിസ്ഫ്ലയർ എസ്ബിഐ അപ്പെക്സ് കാർഡിന്  9,999 രൂപയും നികുതികളും ആണ്. 

ഈ പങ്കാളിത്തത്തോടെ, ക്രിസ്ഫ്ലൈയർ എസ്ബിഐ  കാർഡ് ഉപഭോക്താക്കൾ അവരുടെ യാത്രാ ചെലവുകളിൽ റിവാർഡുകളും മറ്റു നിരവധി ആനുകൂല്യങ്ങളും ലഭ്യമാകും. കാർഡ് ഉടമകൾക്ക് പ്രതിവർഷം 80,000 അല്ലെങ്കിൽ അതിൽ കൂടുതൽ ക്രിസ്ഫ്ലൈയർ മൈൽസ് വരെ സമ്പാദിക്കാം. ഉപഭോക്താക്കൾക്ക് എസ്ബിഐ കാർഡ് വെബ്‌സൈറ്റിലെ എസ്ബിഐ കാർഡ് സ്പ്രിൻ്റ്  വഴി ഡിജിറ്റലായും, എസ്‌ബിഐ കാർഡ് റീട്ടെയിൽ കിയോസ്‌കുകൾ സന്ദർശിച്ച് ഓഫ്‌ലൈനായും എൻറോൾ ചെയ്യാം.

എസ്‌ബിഐ കാർഡ് എംഡിയും സിഇഒയുമായ അഭിജിത്ത് ചക്രവർത്തി പറഞ്ഞു, “വരുമാനം വർധിക്കുകയും സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റം, ഡിജിറ്റലൈസേഷൻ എന്നിവയ്‌ക്കൊപ്പം അന്താരാഷ്ട്ര യാത്രകൾ ഒരു പ്രധാന ചെലവ് വിഭാഗമായി മാറിയിരിക്കുന്നു. എസ്‌ബിഐ കാർഡിൻ്റെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ പേയ്‌മെൻ്റ് സൊല്യൂഷനുകളും സിംഗപ്പൂർ എയർലൈനിൻ്റെ സമാനതകളില്ലാത്ത ശൃംഖലയും ലോകോത്തര ഫ്ലൈയിംഗ് അനുഭവവും സംയോജിപ്പിച്ച് ഉപഭോക്താക്കളുടെ യാത്രാനുഭവങ്ങൾ സമ്പന്നമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ സഹകരണം."

സിംഗപ്പൂർ എയർലൈൻസ് ലോയൽറ്റി മാർക്കറ്റിംഗ് ഡിവിഷണൽ വൈസ് പ്രസിഡൻ്റ്  ബ്രയാൻ കോഹ് പറഞ്ഞു, “അന്താരാഷ്‌ട്ര യാത്രകൾ അതിവേഗം വളരുന്നതിനാൽ, എസ്‌ബിഐ കാർഡ് പോലെ വിശ്വസനീയമായ പങ്കാളിയുമായി ഈ എക്‌സ്‌ക്ലൂസീവ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്, ഇന്ത്യയിലെ ഞങ്ങളുടെ അംഗങ്ങൾക്ക് ഞങ്ങളോടൊപ്പം പറക്കുമ്പോൾ മാത്രമല്ല,മൈൽസും, പ്രത്യേകാവകാശങ്ങളും നേടാനുള്ള ഒരു പുതിയ വഴി നൽകുന്നു."