റെഡ്മി 17 5ജി ഇന്ത്യയിലേക്ക്

 റെഡ്മിയുടെ പുതിയ 5ജി സ്മാർട്ട്ഫോണായ ‘റെഡ്മി 17 5ജി’ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. റെഡ്മി 16 മോഡൽ ഒഴിവാക്കിക്കൊണ്ട് നേരിട്ട് റെഡ്മി 17 അവതരിപ്പിച്ച കമ്പനി, വമ്പൻ ബാറ്ററി കരുത്തിലാണ് ഫോൺ വിപണിയിലിറക്കിയിരിക്കുന്നത്.

 

 റെഡ്മിയുടെ പുതിയ 5ജി സ്മാർട്ട്ഫോണായ ‘റെഡ്മി 17 5ജി’ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. റെഡ്മി 16 മോഡൽ ഒഴിവാക്കിക്കൊണ്ട് നേരിട്ട് റെഡ്മി 17 അവതരിപ്പിച്ച കമ്പനി, വമ്പൻ ബാറ്ററി കരുത്തിലാണ് ഫോൺ വിപണിയിലിറക്കിയിരിക്കുന്നത്. 7,900 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും സ്നാപ്ഡ്രാഗൺ 4 ജെൻ 5 ചിപ്സെറ്റും അടക്കം നിരവധി അത്യാധുനിക സവിശേഷതകളോടെയെത്തുന്ന ഫോണിന്റെ ഇന്ത്യയിലെ വിൽപ്പന സെപ്റ്റംബർ 10 മുതൽ ആരംഭിക്കും.

120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് വലിയ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രധാന പ്രത്യേകത. കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണവും ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്. 45 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയും ഒപ്പം മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാനായി വയർഡ് റിവേഴ്സ് ചാർജിങ് സൗകര്യവും 7,900 എംഎഎച്ച് ബാറ്ററിക്കൊപ്പം നൽകിയിട്ടുണ്ട്. കൂടാതെ 50 മെഗാപിക്സൽ എഐ ഡ്യുവൽ പിൻ ക്യാമറയും സെൽഫികൾക്കായി 8 മെഗാപിക്സൽ മുൻ ക്യാമറയും ഫോണിലുണ്ട്.

ഷവോമിയുടെ ഹൈപ്പർഒഎസ് 3 സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന ഫോണിന് പൊടിയിലും വെള്ളത്തിലും നിന്നുള്ള സംരക്ഷണത്തിനായി ഐപി64 റേറ്റിംഗും ലഭിച്ചിട്ടുണ്ട്. അബ്സല്യൂട്ട് ബ്ലാക്ക്, എൻഡ്‌ലെസ് ബ്ലൂ, എറ്റേണൽ ഓറഞ്ച് എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. അടിസ്ഥാന മോഡലിന് 39,999 രൂപയാണ് വിലയെങ്കിലും, ലോഞ്ച് ഓഫറുകൾ ഉൾപ്പെടെ 23,999 രൂപ മുതൽ നെറ്റ് എഫക്ടീവ് വിലയിൽ ആമസോൺ, എംഐ ഡോട്ട് കോം എന്നിവയിലൂടെ ഫോൺ സ്വന്തമാക്കാം.