റിപ്പോ നിരക്ക് വീണ്ടും കുറച്ച്‌ ആര്‍ബിഐ, വായ്പ എടുത്തവര്‍ക്ക് നേട്ടം

റിപ്പോ നിരക്ക് കുറച്ച്‌ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച്‌ 5.25 ശതമാനമായാണ് ആർ‌ബി‌ഐ മാറ്റിയിരിക്കുന്നത്.ഈ വർഷത്തെ നാലാമത്തെ വെട്ടികുറക്കലാണ് ഇന്നത്തേത്. ഇതോടെ 2025 ലെ മൊത്തം നിരക്ക് കുറവ് 125 ബേസിസ് പോയിന്റുകളായി ഉയർന്നു.

റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് റിപ്പോ 5.25 ശതമാനത്തിലേക്ക് മാറ്റിയതായി അറിയച്ചത്.

നിരക്ക് കുറച്ചതോടെ റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ നിന്ന് 5.25 ശതമാനം ആയി കുറഞ്ഞു. ഇതോടൊപ്പം, സ്‌റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 5 ശതമാനം ആയും, മാർജിനല്‍ സ്‌റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും ഇപ്പോള്‍ 5.5 ശതമാനം ആയും ക്രമീകരിച്ചു.