ദുബായില്‍ രണ്ടാഴ്ചത്തെ ഇടിവിന്  ശേഷം സ്വർണ വില വീണ്ടും ഉയരുന്നു

ദുബായ് ദുബായില്‍ കഴിഞ്ഞ രണ്ടാഴ്ചയായി തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയില്‍ ബുധനാഴ്ച രാവിലെ വൻ വർധനവ് രേഖപ്പെടുത്തി.ബുധനാഴ്ച 24 കാരറ്റ് സ്വർണം ഗ്രാമിന് 550 ദിർഹം ആണ് രേഖപ്പെടുത്തിയത്.

 

24 കാരറ്റ് സ്വർണം ഗ്രാമിന് 550 ദിർഹം ആണ് രേഖപ്പെടുത്തിയത്.

ദുബായ് ദുബായില്‍ കഴിഞ്ഞ രണ്ടാഴ്ചയായി തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയില്‍  ബുധനാഴ്ച രാവിലെ വൻ വർധനവ് രേഖപ്പെടുത്തി. 24 കാരറ്റ് സ്വർണം ഗ്രാമിന് 550 ദിർഹം ആണ് രേഖപ്പെടുത്തിയത്.

ചൊവ്വാഴ്ച ഇത് 528.50 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 509.50 ദിർഹമായി ഉയർന്നു. ചൊവ്വാഴ്ച ഇത് 489.25 ദിർഹമായിരുന്നു. മാർച്ച്‌ മാസം തുടക്കത്തില്‍ 24 കാരറ്റ് സ്വർണത്തിന് 620 ദിർഹത്തിന് മുകളിലായിരുന്നു വില. മാർച്ച്‌ 10-ന് ഇത് 628 ദിർഹം വരെ ഉയർന്നിരുന്നു.

എന്നാല്‍ പിന്നീട് ക്രമാനുഗതമായി കുറഞ്ഞ് മാർച്ച്‌ 24-ഓടെ 528 ദിർഹത്തിലേക്ക് താഴ്ന്നു. അവിടെ നിന്നാണ് ഇപ്പോള്‍ പെട്ടെന്നുള്ള ഈ വർധനവ് ഉണ്ടായിരിക്കുന്നത്.