പ്ലാറ്റ്‌ഫോം ഫീ കൂട്ടി സൊമാറ്റോ ; ഫുഡ് ഓർഡർ ചെയ്യുന്നതിന് ചെലവ് കൂടും

ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ അവരുടെ പ്ലാറ്റ്‌ഫോം ഫീ കൂട്ടി. 2.40 രൂപയാണ് കൂട്ടിയത്. നേരത്തെ ഉണ്ടായിരുന്ന 12.5 രൂപയിൽ നിന്നാണ് 14.9 രൂപയിലേക്കുള്ള വർധന. 19.2 ശതമാനത്തിന്റെ വർധനവാണ് പ്ലാറ്റ്‌ഫോം ഫീസിൽ സൊമാറ്റോ വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും
 

ന്യൂഡൽഹി:  ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ അവരുടെ പ്ലാറ്റ്‌ഫോം ഫീ കൂട്ടി. 2.40 രൂപയാണ് കൂട്ടിയത്. നേരത്തെ ഉണ്ടായിരുന്ന 12.5 രൂപയിൽ നിന്നാണ് 14.9 രൂപയിലേക്കുള്ള വർധന. 19.2 ശതമാനത്തിന്റെ വർധനവാണ് പ്ലാറ്റ്‌ഫോം ഫീസിൽ സൊമാറ്റോ വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 
പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിലെ എൽപിജി പ്രതിസന്ധിയും ക്രൂഡ് ഓയിൽ വിപണിയിലെ മാറ്റങ്ങളുമാണ് ഫീസിലെ വർധനയ്ക്ക് ഇടയാക്കിയതെന്നാണ് വിവരം.

ഭക്ഷണ വില, ഡെലിവറി ചാർജ്, ജിഎസ്ടി ചാർജ് എന്നിവയ്ക്ക് പുറമെ പുതുക്കിയ പ്ലാറ്റ്‌ഫോം നിരക്കുകൂടി വരുന്നതോടെ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നതിനുള്ള തുക ഇനിയും ഉയരും.

സൊമാറ്റോ വഴിയുള്ള എല്ലാ ഫുഡ് ഓർഡറിങ്ങിലും ഫിക്‌സഡ് ചാർജായി പ്ലാറ്റ്‌ഫോം ഫീ ഉണ്ടാകാറുണ്ട്. മറ്റ് ചാർജുകൾക്ക് പുറമെയാണിത് ഈടാക്കാറുള്ളത്.