പയ്യന്നൂർ ജെ സി ഐ ഭാരവാഹികൾ സ്ഥാനമേറ്റു

ജെ സി ഐ പയ്യന്നൂരിന്റെ 2026 വർഷത്തെ പ്രസിഡന്റിന്റെയും ഭാരവാഹികളുടെയും സ്ഥാനാരോഹണ ചടങ്ങ് പയ്യന്നൂർ ലയൺസ് ഹാളിൽ വച്ചു നടന്നു. ചടങ്ങിൽ 2026 വർഷത്തേക്കുള്ള പ്രസിഡന്റായി സൂരജ് മാരാരും സെക്രട്ടറിയായി വി പി ജയശേഖരൻ,

 

കണ്ണൂർ : ജെ സി ഐ പയ്യന്നൂരിന്റെ 2026 വർഷത്തെ പ്രസിഡന്റിന്റെയും ഭാരവാഹികളുടെയും സ്ഥാനാരോഹണ ചടങ്ങ് പയ്യന്നൂർ ലയൺസ് ഹാളിൽ വച്ചു നടന്നു. ചടങ്ങിൽ 2026 വർഷത്തേക്കുള്ള പ്രസിഡന്റായി സൂരജ് മാരാരും സെക്രട്ടറിയായി വി പി ജയശേഖരൻ, ട്രഷററായി ജിതിൻ പി എന്നിവർ സ്ഥാനമേറ്റു. സന്ദീപ് ഷേണായി അധ്യക്ഷത വഹിച്ചു.  മേഖല പ്രസിഡന്റ്  അരുൺ പ്രഭു ഉദ്ഘാടനം ചെയ്തു. 

മുൻ മേഖല അധ്യക്ഷൻ  രജീഷ് ഉദുമ വിശിഷ്ടാതിഥി ആയി.മുൻ മേഖല അധ്യക്ഷൻ കെ എം ജലീൽ   മുഖ്യ പ്രഭാഷണം നടത്തി. വി പി ജയശേഖരൻ,ശരത് കുമാർ ഇ. ,രഞ്ജിത്ത് വെളിച്ചംതോടൻ,മൻസൂർ അലി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

മുൻ വർഷങ്ങളിലെ പ്രസിഡന്റുമാരെയും മറ്റു ജെ സിഐ പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു. പയ്യന്നൂരിന്റെ സാമൂഹിക സാംസ്‌കാരിക സേവന മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന പയ്യന്നൂർ ജെ സി ഐ പ്രവർത്തന വർഷത്തെ വർക്കിംഗ്‌ പ്ലാൻ അവതരിപ്പിച്ചു.