ജൈവ പച്ചക്കറി വിൽപ്പന ; കർഷകരെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന വിജയകരമായ സംരംഭം

 വിഷരഹിത ഭക്ഷണത്തോടുള്ള താൽപര്യം വർധിച്ചതോടെ ജൈവ പച്ചക്കറികൾക്ക് കേരളത്തിൽ വലിയ ഡിമാൻഡാണ്. കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ ശേഖരിച്ച് വീടുകളിലെത്തിക്കുന്ന ബിസിനസ് ഇന്ന് മികച്ച വരുമാനം നൽകുന്ന മേഖലയായി മാറിയിരിക്കുകയാണ്.

പച്ചക്കറികൾ ഗ്രേഡ് ചെയ്ത് ആകർഷകമായ പാക്കേജിങ്ങിൽ എത്തിക്കുക, പ്രതിവാര സബ്സ്ക്രിപ്ഷൻ സംവിധാനം ഒരുക്കുക, ഓൺലൈൻ ഓർഡർ സ്വീകരിക്കുക തുടങ്ങിയ മാർഗങ്ങൾ വഴി ഉപഭോക്തൃവലയം വർധിപ്പിക്കാം. ഹോട്ടലുകൾ, ആശുപത്രികൾ, റെസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലേക്കും നേരിട്ട് വിതരണം നടത്താൻ സാധിക്കും. ഗുണമേന്മയും വിശ്വാസ്യതയും നിലനിർത്താൻ കഴിഞ്ഞാൽ ദീർഘകാലം ലാഭകരമായി മുന്നോട്ടുപോകാൻ കഴിയുന്ന സംരംഭമാണിത്.