തനിഷ്‌ക് പുതിയ നാച്ചുറൽ ഡയമണ്ട് ശേഖരമായ 'സോൾസ് ഇൻ സിംഫണി' അവതരിപ്പിച്ചു

ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള, ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ തനിഷ്‌ക്, തങ്ങളുടെ ഏറ്റവും പുതിയ നാച്ചുറൽ ഡയമണ്ട് കളക്ഷനായ 'സോൾസ് ഇൻ സിംഫണി' പുറത്തിറക്കി.

 

 കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള, ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ തനിഷ്‌ക്, തങ്ങളുടെ ഏറ്റവും പുതിയ നാച്ചുറൽ ഡയമണ്ട് കളക്ഷനായ 'സോൾസ് ഇൻ സിംഫണി' പുറത്തിറക്കി. 18 കാരറ്റ് സ്വർണത്തിനൊപ്പം 100 ശതമാനം സ്വാഭാവിക വജ്രങ്ങളും രത്നങ്ങളും ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ളതാണ് ഈ ആഭരണ ശേഖരം.

ദൈനംദിന ഒത്തുചേരലുകളിലും, പ്രത്യേക അവസരങ്ങളിലും ഒരുപോലെ അണിയാൻ കഴിയുന്ന ആഭരണങ്ങൾ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി രൂപകൽപ്പന ചെയ്‌തതാണ് 'സോൾസ് ഇൻ സിംഫണി'. സ്ത്രീകളുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന ബന്ധങ്ങളെയും അവർ പങ്കിടുന്ന അനുഭവങ്ങളെയും സൗഹൃദങ്ങളെയും പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത്.

 സമകാലിക വീക്ഷണത്തിലൂള്ള പാരമ്പര്യ കരകൗശലവിദ്യയുടെ താളത്തിൽ നിന്നാണ് ഈ ആഭരണ ശേഖരം പ്രചോദനം ഉൾക്കൊള്ളുന്നത്. ഫ്ലൂയിഡ് മൂവ്‌മെന്‍റ്, ആർക്കിടെക്‌ചറൽ ഡീറ്റെയിലിംഗ്, ആകർഷകമായ വർണ സമന്വയം എന്നിവ ഇതിൽ ലയിച്ചുചേർന്നിരിക്കുന്നു. സങ്കീർണ്ണമായ ഓപ്പൺ വർക്ക് പാറ്റേണുകൾ, കാസ്കേഡിംഗ് രൂപങ്ങൾ, ജ്യാമിതീയ ഫ്രെയിമിംഗ്, അലങ്കരിച്ച ലാറ്റിസ് ഡീറ്റെയിലിംഗ്, പുഷ്‌പങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഡിസൈനുകൾ എന്നിവ ഈ ആഭരണങ്ങളുടെ സവിശേഷതകളാണ്.

 സൂക്ഷ്‌മമായ ഡയമണ്ട് സെറ്റിംഗ്, ലെയേർഡ് മെറ്റൽ ക്രാഫ്റ്റ്സ്‌മാൻഷിപ്പ്, കൂടാതെ കുഷ്യൻ, പിയർ, ഓവൽ, എമറാൾഡ്, റൗണ്ട്-കട്ട് എന്നീ രൂപങ്ങളിലുള്ള നാച്ചുറൽ ജെംസ്റ്റോണുകള്‍ എന്നിവയിലൂടെ ഓരോ ഡിസൈനിലും ചലനാത്മകതയും പൂർണതയും ഉറപ്പാക്കുന്നു. വൈറ്റ് തനിഷ്‌ക് നാച്ചുറൽ ഡയമണ്ടുകൾ സ്വാഭാവിക രത്നങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നത് ഈ ശേഖരത്തിലുടനീളം ആഴവും കോൺട്രാസ്റ്റും മികച്ച കാഴ്ചാനുഭവവും സൃഷ്ടിക്കുന്നു.

 ഒരു സ്ത്രീയുടെ യാത്രയുടെ പല മുഖങ്ങളെയും ആ യാത്രയിൽ അവളെ രൂപപ്പെടുത്തുന്ന ബന്ധങ്ങളെയും തനിഷ്‌ക് എക്കാലവും ആഘോഷിച്ചിട്ടുണ്ടെന്നും 'സോൾസ് ഇൻ സിംഫണി'യിലൂടെ, പരമ്പരാഗത രീതികൾക്കപ്പുറം, മൂല്യങ്ങളാലും പരസ്‌പര ബഹുമാനത്താലും നിർവചിക്കപ്പെടുന്ന സഹോദര്യത്തിന്‍റെ ഒരു സമകാലിക ഭാവത്തെ മുന്നോട്ട് കൊണ്ടുവരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും തനിഷ്‌ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ പെൽകി ഷെറിംഗ് പറഞ്ഞു.തനിഷ്‌ക് നാച്ചുറൽ ഡയമണ്ട്സ് 'സോൾസ് ഇൻ സിംഫണി' കളക്ഷൻ എല്ലാ തനിഷ്‌ക് സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.