മുദ്ര യോജന വായ്പാ പരിധി: 20 ലക്ഷമായി വർധിപ്പിച്ചു

പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) പ്രകാരമുള്ള വായ്പാ പരിധി 20 ലക്ഷമായി വര്‍ധിപ്പിച്ച പ്രഖ്യാപനം നിലവിൽ വന്നു. ഈ വര്‍ഷം ജൂലൈ 23 ന് 2024-202ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് മുദ്ര വായ്പകളുടെ വര്‍ധിപ്പിച്ച പരിധി പ്രഖ്യാപിച്ചത്.

 

ന്യൂഡൽഹി: പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) പ്രകാരമുള്ള വായ്പാ പരിധി 20 ലക്ഷമായി വര്‍ധിപ്പിച്ച പ്രഖ്യാപനം നിലവിൽ വന്നു. ഈ വര്‍ഷം ജൂലൈ 23 ന് 2024-202ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് മുദ്ര വായ്പകളുടെ വര്‍ധിപ്പിച്ച പരിധി പ്രഖ്യാപിച്ചത്.

ചെറുകിട സംരഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി സര്‍ക്കാര്‍ മുന്നോട്ട് കൊണ്ട് വന്ന പദ്ധതിയാണ് മുദ്ര ലോണ്‍. കോര്‍പറേറ്റ് ഇതര ചെറുകിട സംരഭങ്ങള്‍, മൈക്രോ എന്റര്‍പ്രൈസുകള്‍, ഉത്പാദനം, വ്യാപാരം, സേവനങ്ങള്‍ കൃഷിയുമായി ബന്ധപ്പെട്ട മേഖലകളിലെ വ്യക്തികള്‍ എന്നിവര്‍ക്കാണ് വായ്പ ലഭിക്കുക.

ചെറുകിട സംരഭങ്ങള്‍ക്ക് 10 ലക്ഷം വരെ വായ്പ നല്‍കുന്നതിനായി 2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി മുദ്ര യോജന (പിഎംഎംവൈ)