രാജ്യത്ത് കുത്തനെ ഉയർന്ന് സ്മാർട് ഫോൺ വില

 

 രാജ്യത്ത് സ്മാർട്ട് ഫോൺ വിലയിൽ വീണ്ടും വർധന.  പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളായ സാംസങ്, ഷവോമി, റെഡ്മി, പോക്കോ, നത്തിങ്, വിവോ, ഓപ്പോ തുടങ്ങിയ കമ്പനികളുടെ ഫോണുകൾക്ക് വൻകുതിപ്പാണ് വിലയിലുണ്ടായിരിക്കുന്നത്. ഫോണിന്റെ കോംപോണെന്റുകളുടെ വില വർധനയിൽ മാറ്റമൊന്നുമില്ലാത്തതാണ് ഈ കുതിപ്പിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇത് ഫോൺ നിർമാണം ചെലവേറിയതാക്കുന്നുവെന്നും റിപ്പോർട്ടുകഴൾ പറയുന്നു. 1000 മുതൽ 5000 വരെ വില ഉയർന്നിട്ടുണ്ട്. 

സാംസങ്

ഗാലക്‌സി a57, a37 സീരീസുകൾക്ക് 3,000 രൂപ മുതൽ 5,000 രൂപ വരെയാണ് വർധിപ്പിച്ചത്. ഗാലക്‌സി a37: 8GB + 128GB മോഡലിന്റെ പുതിയ വില 46,999 രൂപയും (പഴയ വില: 43,999), 8GB + 256GB മോഡലിന് 54,499 രൂപയും (പഴയ വില: 50,499), 12GB + 256GB മോഡലിന് 63,999 രൂപയുമായുമാണ് പുതിയ വില (പഴയ വില: 57,999). ഗാലക്‌സി A57: 8GB + 256GB മോഡലിന് 62,999 രൂപ (പഴയ വില: 59,999), 12GB + 256GB മോഡലിന് 72,499 രൂപ (പഴയ വില: 67,999) എന്നിങ്ങനെയാണ് വർധന. ഗാലക്‌സി A07, A17, A27, F17 സീരീസുകൾക്ക് 1,000 രൂപ മുതൽ 14,500 രൂപ വരെ വില വർധിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
നത്തിങ്

ഫോൺ (4a), (4a) പ്രോ, (4b) സീരീസുകൾക്ക് 1,000 രൂപ മുതൽ 5,000 രൂപ വരെയാണ് വർധിപ്പിച്ചത്.

വിവോ

t5x സീരീസിന് 3,000 രൂപ മുതൽ 4,000 രൂപ വരെയാണ് വില വർധിച്ചത്. 6gb + 128gb മോഡലിന് 27,999 രൂപയും (പഴയ വില: 24,999), 8GB + 128GB മോഡലിന് 30,999 രൂപയും (പഴയ വില: 27,999), 8GB + 256GB മോഡലിന് 34,999 രൂപയുമായിട്ടുണ്ട് (പഴയ വില: 30,999).

ഓപ്പോ

ഫൈൻഡ് X9s, X9 അൾട്രാ ഫോണുകൾക്ക് 5,000 രൂപ മുതൽ 10,000 രൂപ വരെ വില കൂടി. X9s-sâ 12GB + 256GB, 12GB + 512GB മോഡലുകൾക്ക് യഥാക്രമം 84,999 രൂപയും 94,999 രൂപയുമായി. 1,69,999 രൂപയാണ് X9 അൾട്രാ (12GB + 512GB) മോഡലിന്റെ പുതിയ വില.
 
ഷവോമി, റെഡ്മി, പോക്കോ
ഷവോമി പാഡ് 8, റെഡ്മി പാഡ് സീരീസ് ടാബ്ലെറ്റുകൾക്കും റെഡ്മി 15A സീരീസിനും 500 രൂപ മുതൽ 3,000 രൂപ വരെയാണ് വില കൂട്ടിയിട്ടുള്ളത്. പോക്കോ C85x 5G മോഡലുകൾക്ക് 500 രൂപയും  4GB + 64GB മോഡലിന് 14,999 രൂപയും (പഴയ വില: 14,499), 4GB + 128GB മോഡലിന് 15,999 രൂപയുമായി (പഴയ വില: 15,499)