പശ്ചിമേഷ്യൻ യുദ്ധം ;   ഇന്ത്യൻ ഓഹരി സൂചികകൾ കനത്ത ഇടിവിൽ

തിങ്കളാഴ്ച ഓഹരി വിപണി സൂചികകൾ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവ് വിപണിയിലെ തകർച്ചക്ക് ആക്കം കൂട്ടി.രാവിലെ 9.21ന് ബിഎസ്ഇ സെൻസെക്സ് (BSE Sensex) 1066.36 പോയിന്റ് ഇടിഞ്ഞ് 72,516.86ലും, എൻഎസ്ഇ നിഫ്റ്റി50 (NSE Nifty50) 316.30 പോയിന്റ് താഴ്ന്ന് 22503.30ലുമാണ് വ്യാപാരം ആരംഭിച്ചത്. നിലവിൽ സെൻസെക്സ് 924 പോയിന്റ് താഴ്ചയിൽ 72,658.46 എന്ന നിലയിലും, നിഫ്റ്റി 264 പോയിന്റ് ഇടിവിൽ 22,554.60 എന്ന നിലയിലുമാണ്.
 

മുംബൈ : തിങ്കളാഴ്ച ഓഹരി വിപണി സൂചികകൾ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവ് വിപണിയിലെ തകർച്ചക്ക് ആക്കം കൂട്ടി.രാവിലെ 9.21ന് ബിഎസ്ഇ സെൻസെക്സ് (BSE Sensex) 1066.36 പോയിന്റ് ഇടിഞ്ഞ് 72,516.86ലും, എൻഎസ്ഇ നിഫ്റ്റി50 (NSE Nifty50) 316.30 പോയിന്റ് താഴ്ന്ന് 22503.30ലുമാണ് വ്യാപാരം ആരംഭിച്ചത്. നിലവിൽ സെൻസെക്സ് 924 പോയിന്റ് താഴ്ചയിൽ 72,658.46 എന്ന നിലയിലും, നിഫ്റ്റി 264 പോയിന്റ് ഇടിവിൽ 22,554.60 എന്ന നിലയിലുമാണ്.

ഏഷ്യൻ വിപിണിയിൽ ബ്രെന്റ് ക്രൂഡ് (Brent crude) ഓയിൽ വില 2.47 ശതമാനം ഉയർന്ന് ബാരലിന് 115.35 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചേഴ്സ് 1.62 ശതമാനം ഉയർന്ന് ബാരലിന് 101.25 ഡോളറിലെത്തി.

വിപണി ആരംഭിച്ചതിന് പിന്നാലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) 1.14% നേട്ടത്തോടെ മുന്നിലെത്തി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 0.46 ശതമാനവും പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് 0.07 ശതമാനവും നേട്ടമുണ്ടാക്കി.

ഇന്ന് വിപണിയുടെ തുടക്കത്തിൽ ബാങ്കിംഗ് ഓഹരികളിലാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. ആക്സിസ് ബാങ്ക് ലിമിറ്റഡ് 4.02 ശതമാനം ഇടിവോടെ വലിയ തകർച്ചയിലാണ്. കോട്ടക് മഹീന്ദ്ര ബാങ്ക് (3.68%), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (2.17%), ട്രെന്റ് ലിമിറ്റഡ് (2.12%), ബജാജ് ഫിൻസെർവ് (2.11%) എന്നിവയും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് വിപണിയുടെ പൊതുവായ തളർച്ചയെ സൂചിപ്പിക്കുന്നു.