ജീവിതകാലം കുടുംബത്തോടൊപ്പം കഷ്ടപ്പാടില്ലാതെ ജീവിക്കാം ; , ഈ സൂത്രം അറിഞ്ഞാൽ മതി
അപ്രതീക്ഷിതമായെത്തുന്ന സാമ്പത്തിക ആവശ്യങ്ങളെ നേരിടാനുള്ള കരുതൽ ധനം കരുതേണ്ടത് ഇന്നത്തെക്കാലത്ത് വളരെ അത്യാവശ്യമാണ്. ഒരാളുടെ ജീവിത സാഹചര്യത്തിനനുസരിച്ച് 3, 6, അല്ലെങ്കിൽ 9 മാസത്തെ ചെലവ് മാറ്റിവെക്കേണ്ടതിന്റെ പ്രാധാന്യം പറയുന്ന '3-6-9' നിയമമാണ് ഇതിൽ പ്രധാനം. ഈ ഫണ്ട് എങ്ങനെ കണക്കാക്കാമെന്നും എവിടെ സുരക്ഷിതമായി നിക്ഷേപിക്കാമെന്നും ഇതിൽ വ്യക്തമാക്കുന്നു.
അപ്രതീക്ഷിതമായെത്തുന്ന സാമ്പത്തിക ആവശ്യങ്ങളെ നേരിടാനുള്ള കരുതൽ ധനം കരുതേണ്ടത് ഇന്നത്തെക്കാലത്ത് വളരെ അത്യാവശ്യമാണ്. ഒരാളുടെ ജീവിത സാഹചര്യത്തിനനുസരിച്ച് 3, 6, അല്ലെങ്കിൽ 9 മാസത്തെ ചെലവ് മാറ്റിവെക്കേണ്ടതിന്റെ പ്രാധാന്യം പറയുന്ന '3-6-9' നിയമമാണ് ഇതിൽ പ്രധാനം. ഈ ഫണ്ട് എങ്ങനെ കണക്കാക്കാമെന്നും എവിടെ സുരക്ഷിതമായി നിക്ഷേപിക്കാമെന്നും ഇതിൽ വ്യക്തമാക്കുന്നു.
സാമ്പത്തിക ഭദ്രതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മള്‍ ആദ്യം കേള്‍ക്കുന്ന ഒന്നാണ് 'എമര്‍ജന്‍സി ഫണ്ട്' അല്ലെങ്കില്‍ 'കരുതല്‍ ധനം'. അപ്രതീക്ഷിതമായി വരുന്ന ചികിത്സാ ചെലവുകള്‍, ജോലി നഷ്ടപ്പെടല്‍ തുടങ്ങി പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങളെ നേരിടാന്‍ ഈ കരുതല്‍ ശേഖരം അത്യാവശ്യമാണ്. എന്നാല്‍ എത്ര രൂപയാണ് ഇത്തരത്തില്‍ കരുതി വെക്കേണ്ടത്? ഇതിനായി വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന '3-6-9' എന്ന ലളിതമായ സൂത്രം പരിചയപ്പെടാം.
എന്താണ് ഈ 3-6-9 റൂള്‍?
ഒരാളുടെ ജീവിത സാഹചര്യത്തിനനുസരിച്ച് എത്ര മാസത്തെ ചെലവ് കരുതി വെക്കണം എന്നതാണ് ഈ നിയമം പറയുന്നത്. നിങ്ങള്‍ വിവാഹിതരല്ലെങ്കില്‍ കുറഞ്ഞത് 3 മാസത്തെ ജീവിതച്ചെലവിന് തുല്യമായ തുക കരുതല്‍ ധനമായി സൂക്ഷിക്കണം. നിങ്ങളെ ആശ്രയിച്ച് കഴിയുന്ന കുടുംബാംഗങ്ങള്‍ ഉണ്ടെങ്കില്‍ 6 മാസത്തെ ചെലവ് കയ്യിലുണ്ടാകണം. നിങ്ങള്‍ക്ക് സ്ഥിരമായ വരുമാനമില്ലാത്ത തൊഴിലാണെങ്കില്‍ 9 മുതല്‍ 12 മാസം വരെയുള്ള ചെലവുകള്‍ക്കായി പണം മാറ്റിവെക്കണം.
എമര്‍ജന്‍സി ഫണ്ട് എങ്ങനെ കണക്കാക്കാം?
ആദ്യം നിങ്ങളുടെ ഒരു മാസത്തെ അത്യാവശ്യ ചെലവുകള്‍ എത്രയാണെന്ന് കണ്ടെത്തുക. വീട്ടുവാടക/ലോണ്‍ ഇഎംഐ, കറന്റ് ബില്ല്, വാട്ടര്‍ ബില്ല്, ഭക്ഷണം, പലചരക്ക് സാധനങ്ങള്‍, കുട്ടികളുടെ പഠനച്ചെലവ്, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയ നിങ്ങളുടെ ചെലവുകൾക്കായി ആകെ എത്ര രൂപ വേണ്ടി വരുമെന്ന് കണക്കാക്കി വക്കുക. ഈ തുകയെ 3 കൊണ്ടോ 6 കൊണ്ടോ (നിങ്ങളുടെ സാഹചര്യം പോലെ) ഗുണിച്ചാല്‍ എത്ര രൂപ കരുതണം എന്ന് മനസിലാക്കാം. ഉദാഹരണത്തിന്, മാസചെലവ് 25,000 രൂപയാണെങ്കില്‍ 6 മാസത്തേക്ക് 1.5 ലക്ഷം രൂപ കരുതല്‍ വേണം.
പണം എങ്ങനെ സ്വരൂപിക്കാം?
ഒറ്റയടിക്ക് വലിയ തുക മാറ്റിവെക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിഷമിക്കേണ്ടതില്ല. ചെറിയ തുകകളില്‍ തുടങ്ങാം. മാസം 500 രൂപയോ 1000 രൂപയോ മാറ്റിവെച്ചു തുടങ്ങുക. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നിശ്ചിത തുക തനിയെ എസ്.ഐ.പി ആയോ സ്ഥിര നിക്ഷേപമായോ മാറുന്ന രീതി ക്രമീകരിക്കാം. ബോണസ്, ടാക്‌സ് റീഫണ്ട് തുടങ്ങിയ അധിക വരുമാനം ലഭിക്കുമ്പോള്‍ അത് എമര്‍ജന്‍സി ഫണ്ടിലേക്ക് മാറ്റുക.
ഈ പണം എവിടെ നിക്ഷേപിക്കണം?
എമര്‍ജന്‍സി ഫണ്ട് എളുപ്പത്തില്‍ എടുക്കാന്‍ കഴിയുന്നതും എന്നാല്‍ സുരക്ഷിതവുമായിരിക്കണം. ഇതിനായി തുക താഴെ പറയുന്ന രീതിയില്‍ വിഭജിക്കാം:
ഉടന്‍ ലഭ്യമാകുന്നത് (30-40%): ഈ തുക സേവിങ്‌സ് അക്കൗണ്ടിലോ ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റിലോ സൂക്ഷിക്കാം. അടിയന്തര സാഹചര്യത്തില്‍ പെട്ടെന്ന് പിന്‍വലിക്കാന്‍ ഇത് സഹായിക്കും.
സുരക്ഷിത നിക്ഷേപം (60-70%): ബാക്കി തുക ലിക്വിഡ് ഫണ്ടുകളിലോ ഓവര്‍നൈറ്റ് മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപിക്കാം. സേവിങ്‌സ് അക്കൗണ്ടിനേക്കാള്‍ അല്പം കൂടി മെച്ചപ്പെട്ട ലാഭം ഇതില്‍ നിന്ന് ലഭിക്കും.