അൽപ്പം ആശ്വസിക്കാം !! ഇന്നും സ്വര്‍ണവില കുറഞ്ഞു 

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായി ആറാം തവണയാണ് സ്വര്‍ണവില കുറയുന്നത്. മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവില.

 

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായി ആറാം തവണയാണ് സ്വര്‍ണവില കുറയുന്നത്. മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവില. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,16,720 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,590 രൂപയും. കഴിഞ്ഞ ദിവസവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഒരു ഗ്രാമിന് 45 രൂപയും പവന് 360 രൂപയുടെ കുറവുമാണ് ഉണ്ടായിട്ടുള്ളത്. 


അതേസമയം 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,985 രൂപയും പവന് 95,880 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. വെളളി വിലയും ഇന്ന് കുറഞ്ഞാണ് നില്‍ക്കുന്നത്. ഒരു ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമാണി വെള്ളിയുടെ ഇന്നത്തെ വിപണിവില.

മാര്‍ച്ച് മാസത്തെ സ്വര്‍ണവില

    മാര്‍ച്ച് 1 രാവിലെ - 1,24,520
    ഉച്ചയ്ക്ക് ശേഷം - 1,25,040
    മാര്‍ച്ച് 2 - 1,25,040
    മാര്‍ച്ച് 3 - രാവിലെ 1,24,680
    ഉച്ചയ്ക്ക് ശേഷം - 1,22,920
    മാര്‍ച്ച് 4 - 1,20640
    മാര്‍ച്ച് 5 - രാവിലെ 1,19,920
    ഉച്ചയ്ക്ക് ശേഷം - 1,19,440
    മാര്‍ച്ച് 6 - 1,18,880
    മാര്‍ച്ച് 7 - 1,20,000
    മാര്‍ച്ച് 8 - 1,18,560
    മാര്‍ച്ച് 9 - 1,19,080
    മാര്‍ച്ച് 10 - 1,19,080
    മാര്‍ച്ച് 11 - രാവിലെ 1,19,760
    ഉച്ചയ്ക്ക് ശേഷം -1,19,320
    മാര്‍ച്ച് 12 - 1,18,960
    മാര്‍ച്ച് 13 - രാവിലെ 1,18,240
    ഉച്ചയ്ക്ക് ശേഷം - 1,17,840
    മാര്‍ച്ച് 14 - 1,17,080

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 12,6920 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്