കെസിസിപിഎൽ ന് സർക്കാർ അനുമതി ലഭിച്ച നാലാമത്തെ പെട്രോൾ പമ്പിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ വിലയിരുത്തി

കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിൽ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വൈവിദ്ധ്യവൽക്കരണ
 

കണ്ണൂർ  : കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിൽ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വൈവിദ്ധ്യവൽക്കരണ പദ്ധതിയുടെ ഭാഗമായി സർക്കാർ അനുമതി ലഭിച്ച നാലാമത്തെ  പെട്രോൾ പമ്പിന്റെ നിർമ്മാണ പ്രവർത്തനം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് കിൻഫ്രാ പാർക്കിൽ ജൂണിൽ ആരംഭിക്കും. 

പ്രാഥമിക പ്രവർത്തനങ്ങൾ കെസിസിപിഎൽ ചെയർമാൻ ടി.വി.രാജേഷും മാനേജിങ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണനും നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. കിൻഫ്ര മാനേജർ മുരളിയും ഒപ്പമുണ്ടായിരുന്നു. കെസിസിപിഎൽ ന്റെ മറ്റ് മൂന്ന് പെട്രോൾ പമ്പുകൾ പാപ്പിനിശ്ശേരിയിലും മാങ്ങാട്ടുപറമ്പും നാടുകാണിയിലും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കമ്പനിയുടെ കരിന്തളം യൂണിറ്റിലും 2024-25 സാമ്പത്തിക വർഷത്തിൽ ഒരു പെട്രോൾപമ്പ് കൂടി സ്ഥാപിക്കുവാനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്.