കല്യാണി പ്രിയദര്‍ശന്‍ യാര്‍ഡ്‌ലി ടാല്‍ക്കം പൗഡര്‍ അംബാസഡര്‍
യാര്‍ഡ്‌ലി ലണ്ടന്‍ സിഗ്‌നേച്ചര്‍ പെര്‍ഫ്യൂംഡ് ബ്യൂട്ടി ടാല്‍ക് ശ്രേണി പുതിയ രൂപത്തില്‍ വിപണിയിലിറക്കി. ദക്ഷിണേന്ത്യയിലെ പ്രശസ്ത നടി കല്യാണി പ്രിയദര്‍ശനാണ് പരിഷ്‌കരിച്ച യാര്‍ഡ്‌ലി ശ്രേണിയുടെ പുതിയ മുഖം.
Nov 25, 2024, 19:09 IST
കൊച്ചി: യാര്‍ഡ്‌ലി ലണ്ടന്‍ സിഗ്‌നേച്ചര്‍ പെര്‍ഫ്യൂംഡ് ബ്യൂട്ടി ടാല്‍ക് ശ്രേണി പുതിയ രൂപത്തില്‍ വിപണിയിലിറക്കി. ദക്ഷിണേന്ത്യയിലെ പ്രശസ്ത നടി കല്യാണി പ്രിയദര്‍ശനാണ് പരിഷ്‌കരിച്ച യാര്‍ഡ്‌ലി ശ്രേണിയുടെ പുതിയ മുഖം. 254 വര്‍ഷം പഴക്കമുള്ള ബ്രാന്‍ഡായ യാര്‍ഡ്‌ലിയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം ആധുനിക സ്ത്രീകളെ ആകര്‍ഷിക്കുന്ന തരത്തിലാണ് പുതിയ ശ്രേണി തയ്യാറാക്കിയിരിക്കുന്നത്. ഇതോടനുബന്ധിച്ച് കല്യാണി മുഖ്യ കഥാപാത്രമായി വരുന്ന ക്യാമ്പയിനും ആരംഭിച്ചു.
ഇംഗ്ലീഷ് ലാവെന്‍ഡര്‍, ഇംഗ്ലീഷ് റോസ്, മോണിംഗ് ഡ്യൂ, റോയല്‍ റെഡ് റോസസ്, ഇംപീരിയല്‍ ജാസ്മിന്‍ എന്നിങ്ങനെ 8 വകഭേദങ്ങളാണ് പുതിയ യാര്‍ഡ്‌ലി ലണ്ടന്‍ ബ്യൂട്ടി ടാല്‍ക് ശ്രേണിയില്‍ ഉള്‍പ്പെടുന്നത്. ഇവ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും യാര്‍ഡ്‌ലി ലണ്ടന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്.