ഇറാൻ-യുഎസ് കരാർ ; ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്

 

 വാഷിങ്ടൺ: ഇറാൻ-യുഎസ് സമാധാന കരാറിന് പിന്നാലെ ആഗോള എണ്ണവിലയിൽ വൻ ഇടിവ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 79.88 ഡോറളിലെത്തി. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് എണ്ണവില ഇത്രയും കുറയുന്നത്. സമാധാന കരാർ നിലവിൽ വന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ 5 ശതമാനത്തിന്റെ ഇടിവ് വന്നിരുന്നു. 82 ഡോളറായിരുന്നു ഒരു ബാരലിന് വില. 

ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്ന് നൽകുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് എണ്ണവിലയിൽ മാറ്റം വന്നത്. മൂന്ന് മാസത്തോളം നീണ്ടുനിന്ന സംഘർഷങ്ങൾക്ക് ഒടുവിലാണ് ഇറാൻ-യുഎസ് സമാധാന കരാറിന് ധാരണയായത്. കരാറിൽ ഒപ്പുവെയ്ക്കുമെന്ന് ഇരുരാജ്യങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്നും പ്രതിസന്ധികൾ ഇതോടെ അവസാനിച്ചെന്നും ട്രംപ് അറിയിച്ചിരുന്നു.