ഇന്ത്യയില്‍ ഐഫോണ്‍ 16 വില്‍പന ആരംഭിച്ചു

മുംബൈ: ഐഫോണ്‍ 16ന്റെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോപ്ലംക്‌സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ രാവിലെ തന്നെ നൂറുകണക്കിന് പേരാണ് ക്യൂവില്‍ പ്രത്യക്ഷപ്പെട്ടത് എന്നാണ് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാനമായ വേറെയും വീഡിയോകള്‍ ആപ്പിള്‍ സ്റ്റോറല്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ സ്റ്റോറാണ് മുംബൈയിലേത്.

ഡല്‍ഹിയിലെ സെലക്ട് സിറ്റിവോക്ക് മാളിലും ആപ്പിള്‍ 16നായി നല്ല തിരക്കാണ്. രാവിലെ എട്ട് മണിക്കാണ് ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചത്. എന്നാല്‍ രാത്രി മുതല്‍ ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ക്യൂ കാണാനായി. വില്‍പനയുടെ ആരംഭത്തില്‍ തന്നെ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്.