ഇന്നൊവേഷൻ മത്സരമായ കെപിഐടി സ്‌പാർക്കിൾ 2025-ൽ നെക്സ്റ്റ് ജെൻ മൊബിലിറ്റി സൊല്യൂഷൻസിന് പ്രാധാന്യം

ശുദ്ധവും സ്‌മാര്‍ട്ടും സുരക്ഷിതവുമായ ലോകത്തിനായി മൊബിലിറ്റി സൊല്യൂഷനുകൾ നിർമ്മിക്കുന്നതിലെ ആഗോള മുന്‍നിരക്കാരായ കെപിഐടി ടെക്നോളജീസ് ബിരുദ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്നൊവേഷൻ മത്സരമായ കെപിഐടി സ്‌പാര്‍ക്കിള്‍ 2025-ന്‍റെ വിജയികളെ പ്രഖ്യാപിച്ചു.

 


കൊച്ചി: ശുദ്ധവും സ്‌മാര്‍ട്ടും സുരക്ഷിതവുമായ ലോകത്തിനായി മൊബിലിറ്റി സൊല്യൂഷനുകൾ നിർമ്മിക്കുന്നതിലെ ആഗോള മുന്‍നിരക്കാരായ കെപിഐടി ടെക്നോളജീസ് ബിരുദ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്നൊവേഷൻ മത്സരമായ കെപിഐടി സ്‌പാര്‍ക്കിള്‍ 2025-ന്‍റെ വിജയികളെ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ മല്‍സരത്തില്‍ 731 കോളേജുകളില്‍ നിന്നായി 28000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 1300-ല്‍ ഏറെ ആശയങ്ങളാണ് വിദ്യാർത്ഥികള്‍ അവതരിപ്പിച്ചത്. 

പുതുമകള്‍ കണ്ടെത്തുന്ന യുവാക്കള്‍ക്ക് അവരുടെ ആശയങ്ങള്‍  അവതരിപ്പിക്കുന്നതിനുള്ള സവിശേഷമായ അവസരമാണ് കെപിഐടി സ്‌പാര്‍ക്കിള്‍ ലഭ്യമാക്കുന്നത്. സുസ്ഥിരത, വൈദ്യുതവല്‍ക്കരണം, ഓട്ടോണമസ് സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളിലെ യഥാര്‍ത്ഥ വെല്ലുവിളികളെ മറികടക്കാനാകുന്ന ആശയങ്ങളാണ് കെപിഐടി സ്‌പാര്‍ക്കിള്‍ 2025-ൽ അവതരിപ്പിച്ചത്. നിര്‍മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന  ഓട്ടോണമസ് വാഹനങ്ങള്‍, അടുത്ത തലമുറ ഊര്‍ജ്ജ ശേഖരണ സംവിധാനങ്ങള്‍ തുടങ്ങിയവ മുതല്‍ സുസ്ഥിര എമിഷൻ നിയന്ത്രണ സംവിധാനങ്ങളും സൈബർ സുരക്ഷാ നവീകരണങ്ങളും വരെയുള്ള നിരവധി പദ്ധതികളാണ് ഇവര്‍ അവതരിപ്പിച്ചത്.

ഗുഡ്‌ഗാവ് ജിഡി ഗോയങ്ക യൂണിവേഴ്സിറ്റിയിലെ ആര്‍വൈഎം ജെനര്‍ജി 700,000 രൂപ പ്രൈസ് മണിയുള്ള ഗോള്‍ഡ് അവാര്‍ഡ് നേടി ഒന്നാമതെത്തി. വൈദ്യുത വാഹനങ്ങളുടേയും വൈദ്യുത ബാക്ക് അപ് സംവിധാനങ്ങളുടേയും ആധുനിക എനർജി സ്റ്റോറേജ് സംവിധാനങ്ങള്‍ക്കായുള്ള ഉള്‍ട്രോണ്‍ പ്രൊജക്ടിനാണ് അവാര്‍ഡ് ലഭിച്ചത്.

സാധ്യതകളുടെ അതിരുകള്‍ വിപുലീകരിക്കുവാന്‍ യുവ മനസുകളെ പ്രോല്‍സാഹിപ്പിക്കുന്നതാണ് എന്നും തങ്ങളുടെ നയമെന്ന് കെപിഐടി ടെക്നോളജീസ് ചെയര്‍മാന്‍ രവി പണ്ഡിറ്റ് പറഞ്ഞു.  കഴിഞ്ഞ 11 വര്‍ഷങ്ങളായി കെപിഐടി സ്‌പാര്‍ക്കിള്‍ 1,20,000-ത്തില്‍ ഏറെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമാണ് നേടിയത്. ഗതാഗത മേഖലയ്ക്കായി കൂടുതല്‍ കൃത്യതയുള്ള സ്മാര്‍ട്ട് ആയ സുരക്ഷിത സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ യുവ മനസുകള്‍ക്കുള്ള ശക്തിയെ കുറിച്ചു തങ്ങള്‍ക്കുള്ള വിശ്വാസം ശരിവെക്കുന്നതാണിത്.  നിര്‍മിത ബുദ്ധി അധിഷ്ഠിത വാഹനങ്ങള്‍ മുതല്‍ പുതു തലമുറ ഊര്‍ജ്ജ ശേഖരണ സംവിധാനങ്ങള്‍ വരെയുള്ള ഈ വര്‍ഷം അവതരിപ്പിച്ച ആശയങ്ങള്‍ ഗതാഗത, ഊര്‍ജ്ജ മേഖലകളില്‍ കൈവരിച്ചു വരുന്ന വന്‍ മാറ്റങ്ങളെകുറിച്ചു വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.