കാബ്‌സ് വിത്ത് ഇൻഡിഗോ അവതരിപ്പിച്ചു
ഇന്ത്യൻ നഗരങ്ങളിലെ വിമാനത്താവളങ്ങളിൽ ഇൻഡിഗോ 'കാബ്‌സ് വിത്ത് ഇൻഡിഗോ' എന്ന സേവനം ആരംഭിച്ചു. വിമാനത്താവളത്തിലേക്ക് വരുന്നവർക്കും വിമാനത്താവളത്തിൽനിന്നും പോകുന്നവർക്കും
തിരുവനന്തപുരം: ഇന്ത്യൻ നഗരങ്ങളിലെ വിമാനത്താവളങ്ങളിൽ ഇൻഡിഗോ 'കാബ്‌സ് വിത്ത് ഇൻഡിഗോ' എന്ന സേവനം ആരംഭിച്ചു. വിമാനത്താവളത്തിലേക്ക് വരുന്നവർക്കും വിമാനത്താവളത്തിൽനിന്നും പോകുന്നവർക്കും ഈ സേവനം ലഭിക്കും. വിശ്വാസ്യയോഗ്യമായതും കൃത്യസമയം പാലിക്കുന്നതും സമ്മർദ്ദരഹിതവുമായ കണക്ടവിറ്റി യാത്രക്കാരന് വിമാനത്താവളങ്ങളിൽ ഉറപ്പാക്കുന്നതിനാണ് കാബ്‌സ് വിത്ത് ഇൻഡിഗോ എന്ന സേവനം ആരംഭിച്ചത്.
വാഹനം ലഭിക്കുന്നതിലെ അനിശ്ചിതത്വം, ഉയർന്ന നിരക്ക്, അവസാന നിമിഷം റദ്ദാക്കുന്നത് പോലുള്ള വിമാനയാത്രക്കാരുടെ പ്രധാന തലവേദനകൾക്ക് കാബ്‌സ് വിത്ത് ഇൻഡിഗോ പരിഹാരം കാണുന്നു.
ബുദ്ധിമുട്ടുകളില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്നതിനോടുള്ള പ്രതിജ്ഞാബദ്ധത മൂലമാണ് ഇൻഡിഗോ ഈ സേവനം ആരംഭിച്ചത്. വിമാനയാത്രയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആശ്രയിക്കാവുന്നതും സുതാര്യവുമായ യാത്രാ മാർഗമാണ് മോജോബോക്‌സിനൊപ്പം ചേർന്ന് ഇൻഡിഗോ നൽകുന്നത്.
കേവലം 49 രൂപയ്ക്ക് യാത്രകൾ റിസർവ് ചെയ്യാം. റിസർവ് ചെയ്യുന്നവരെ ഉറപ്പായും പിക്-അപ് ചെയ്ത് 100% യാത്ര ഉറപ്പാക്കുന്നു. സുതാര്യമായ പ്രൈസിങ്, രീതികളുള്ള ഈ സേവനത്തിൽ പിക്-അപ് ടൈം വരെ സൗജന്യമായി റിസർവേഷൻ റദ്ദാക്കാം. യാത്രയിലെ അനിശ്ചിതത്വങ്ങൾ മൂലം യാത്ര വൈകിയാൽ 30 മിനുട്ട് വരെ സൗജന്യമായി വെയിറ്റ് ചെയ്യും.
ഉപഭോക്താക്കൾക്ക് സമഗ്രമായ യാത്ര സംവിധാനം ഒരുക്കുന്നതിനായി ഇൻഡിഗോ പതിവായി പരിശ്രമിക്കുന്നുണ്ട്. വ്യോമ കണക്ടിവിറ്റിക്ക് അപ്പുറം ഇൻഡിഗോ ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിനും നഗരകാഴ്ചകൾ കാണുന്നതിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനത്തിലേക്ക് പുതുതായി കൂട്ടിച്ചേർക്കുന്നതാണ് കാബ്‌സ് വിത്ത് ഇൻഡിഗോ.