സിയോളിൽ ഇന്ത്യൻ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തു
സിയോളിലെ ഇംജിൻഗാക് പാർക്കിൽ ഇന്ത്യൻ യുദ്ധ സ്മാരകം രക്ഷാമന്ത്രി രാജ്‌നാഥ് സിങ്ങും ദക്ഷിണ കൊറിയയുടെ പാട്രിയറ്റ്സ് ആൻഡ് വെറ്ററൻസ് അഫയേഴ്സ് മന്ത്രി ക്വോൺ ഓ-യൂളും സംയുക്തമായി ഉദ്ഘാടനം ചെയ്തു.

കൊറിയൻ യുദ്ധ ത്തിന്റെ 75-ാം വാർഷികത്തെ അനുസ്മരിക്കുന്ന ഈ സ്മാരകം, രണ്ട് ഇന്ത്യൻ യൂണിറ്റുകളുടെ സേവനത്തെ ആദരിക്കുകയും സ്മരിക്കുകയും ചെയ്തു. ലെഫ്റ്റനന്റ് കേണൽ ഡോ. എ.ജി. രംഗ രാജിൻ്റെ (MVC) നേതൃത്വത്തിൽ 60 പാരാ ഫീൽഡ് ആംബുലൻസ് യൂണിറ്റ്, വെടിവയ്പിൽ പരിക്കേറ്റ ആയിരക്കണക്കിന് സൈനികരെയും സാധാരണ ക്കാരെയും ചികിത്സിച്ച തിലൂടെ 'മറൂൺ ഏഞ്ചൽസ്' എന്ന വിളിപ്പേര് നേടിയിരുന്നു. ആദരിക്കപ്പെടുന്ന മറ്റൊരു യൂണിറ്റ് 'കസ്റ്റോഡിയൻ ഫോഴ്‌സ് ഓഫ് ഇന്ത്യ' (സി.എഫ്.ഐ) ആണ്. ന്യൂട്രൽ നേഷൻസ് റീപാട്രിയേഷൻ കമ്മീഷന്റെ കീഴിൽ ലെഫ്റ്റനന്റ് ജനറൽ കെ.എസ്. തിമ്മയ്യ അധ്യക്ഷനായ സി.എഫ്.ഐ, 1953 ലെ യുദ്ധവിരാമ ത്തിനുശേഷം 'ഹിന്ദ് നഗറിൽ' 22,000 യുദ്ധ തടവുകാരെ തിരിച്ചയ്ക്കുന്ന നടപടികൾ നിയന്ത്രിച്ചു.
രണ്ട് മന്ത്രിമാരും സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. കൊറിയൻ യുദ്ധ സൈനികരെ ആദരിക്കുന്നതിനും ഉഭയകക്ഷി കൈമാറ്റം വർദ്ധിപ്പിക്കുന്നതിനുമായി ധാരണാപത്ര ത്തിൽ ഇരുപക്ഷവും ഒപ്പുവച്ചു. സൈനികരുടെ നിസ്വാർത്ഥ ത്യാഗത്തെ അനുസ്മരിച്ചുകൊണ്ട് ഒരു ഓർമ്മക്കുറിപ്പും പുറത്തിറക്കി. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിൻ്റെ ധനസഹായത്തോടെ നിർമ്മിച്ച ഈ സ്മാരകം, ഒരുകാലത്ത് 'ഹിന്ദ് നഗർ' പ്രവർത്തിച്ചി രുന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ലഫ്റ്റനന്റ് കേണൽ രംഗരാജിന്റെ അനന്തരവൾ ശ്രീമതി കൽപന പ്രസാദ് ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ-കൊറിയ പ്രത്യേക തന്ത്രപര പങ്കാളിത്തവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ഈ സ്മാരകം ശക്തിപ്പെടുത്തുന്നുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. വിയറ്റ്നാമിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള അദ്ദേഹത്തിന്റെ നാല് ദിവസത്തെ സന്ദർശനം ഇതോടെ പൂർത്തിയാക്കി.