ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ തിരിച്ചുവരവ് 

ഡോളറിനെതിരെ റെക്കോർഡ് തകർച്ച നേരിട്ട ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ തിരിച്ചുവരവ്. ബുധനാഴ്ച ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 96.95 ലേക്ക് വീണ രൂപ, വ്യാഴാഴ്ച വ്യാപാരം
 

 ഡോളറിനെതിരെ റെക്കോർഡ് തകർച്ച നേരിട്ട ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ തിരിച്ചുവരവ്. ബുധനാഴ്ച ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 96.95 ലേക്ക് വീണ രൂപ, വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ 61 പൈസ ഉയർന്ന് 96.25 എന്ന നിലയിലെത്തി. ഇറാനുമായുള്ള സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയാണ് രൂപയ്ക്ക് തുണയായത്. ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും എന്നാൽ നയതന്ത്രത്തിനുള്ള സമയം പരിമിതമാണെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. 2026-ൽ മാത്രം മൂല്യത്തിൽ 8-9 ശതമാനത്തിലധികം ഇടിവ് നേരിട്ട ഇന്ത്യൻ കറൻസി ഏഷ്യയിലെ ഏറ്റവും വിലകുറഞ്ഞ കറൻസിയായി മാറിയിരുന്ന സാഹചര്യത്തിലാണ് ഈ പുതിയ ആശ്വാസം.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശുഭസൂചനകൾ വന്നതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ഉയർന്ന പണപ്പെരുപ്പ സാധ്യതകൾക്കിടയിലും ഈ മാറ്റം വിപണിക്ക് താൽക്കാലിക ആശ്വാസം നൽകുന്നുണ്ട്. എങ്കിലും, യുദ്ധത്തിന് മുൻപുള്ള നിരക്കായ ബാരലിന് 70 ഡോളറിൽ നിന്നും 30 ശതമാനത്തോളം വർദ്ധിച്ച് നിലവിൽ 105 ഡോളറിലെത്തി നിൽക്കുന്ന ക്രൂഡ് ഓയിൽ വില ഇന്ത്യയെ ഇപ്പോഴും സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇന്ത്യ തങ്ങളുടെ അസംസ്കൃത എണ്ണ ആവശ്യകതയുടെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ, ഉയർന്ന എണ്ണവില രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരത്തെ വലിയ തോതിൽ ബാധിക്കുന്നുണ്ട്.