എച്ച്പി ലേസർ എം300 സീരീസ്: ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകളിലുള്ളവരുടെയും പ്രിന്റിങ് രംഗത്തുള്ളവർക്കുമായി
ഇന്ത്യയിലെ അതിവേഗം വളരുന്ന ചെറുകിട ബിസിനസ്, പ്രിന്റിങ് വിഭാഗങ്ങൾക്ക് കരുത്ത് പകരുന്നതിനായി എച്ച്പി രൂപകൽപ്പന ചെയ്ത ലേസർ എം300 സീരീസ് പ്രിന്ററുകൾ അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ചെറുകിട ബിസിനസ്, പ്രിന്റിങ് വിഭാഗങ്ങൾക്ക് കരുത്ത് പകരുന്നതിനായി എച്ച്പി രൂപകൽപ്പന ചെയ്ത ലേസർ എം300 സീരീസ് പ്രിന്ററുകൾ അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചു. കൂടിയ പ്രിന്റ് വേഗത, ഓട്ടോ-ഡ്യൂപ്ലെ ശേഷി, മൊബൈൽ പ്രിന്റിംഗ് എന്നിവയ്‌ക്കൊപ്പം കുറഞ്ഞ പ്രവർത്തനച്ചെലവ് കൂടി ഉറപ്പ് നൽകുന്നവയാണ് ഈ സീരീസ് പ്രിന്ററുകൾ എന്നതിനാൽ തന്നെ ഇത് പ്രാദേശിക ബിസിനസുകൾക്കും പ്രിന്റ് ഷോപ്പുകൾക്കും ഏറെ അനുയോജ്യമാണ്.
വലിയ തോതിലുള്ള പ്രിന്റിംഗ് ജോലികൾ വേഗതയോടെ ചെയ്യാനനുയോജ്യമായ നിർമ്മിതി
പ്രാദേശിക പ്രിന്റ് ഷോപ്പുകൾക്കും പ്രിന്റിങ് രംഗത്തുള്ളവർക്കും പലപ്പോഴും വലിയ തോതിലുള്ള പ്രിന്റിങ് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്. . എച്ച്പി ലേസർ എം300 സീരീസ് മിനിറ്റിൽ മുപ്പത് എണ്ണം വരെ പ്രിന്റ് ചെയ്യുന്നു, ഡ്യൂപ്ലെക്സ് പ്രിന്റിങ് ആണെങ്കിൽ മിനിറ്റിൽ പതിനഞ്ച് ഇമ്പ്രെഷൻ 1(5 ipm) വരെയാണ് ഇതിന്റെ വേഗത. ഇതിലെ എച്ച് പി ആപ്പ് വഴിയുള്ള മൊബൈൽ പ്രിന്റിംഗിലൂടെ, സ്മാർട്ട്‌ഫോണുകളിൽ നിന്ന് നേരിട്ട് പ്രിന്റ് ചെയ്യാൻ കഴിയും.
ദൈനംദിന ഓഫീസ് ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തത്
ചെറുകിട ഇടത്തരം ബിസിനസ്സുകൾക്ക് ഉയർന്ന ശേഷിയുള്ളതും 1,500 മുതൽ 3,000 വരെ പേജുകൾ പ്രിന്റ് ചെയ്യുന്നതുമായ HP 181A/X ടോണർ കാട്രിഡ്ജുകൾ ഉള്ള HP ലേസർ M300 സീരീസ് തീർത്തും അനുയോജ്യമാണ്, കാരണം ഇതിന്റെ കാട്രിഡ്ജുകൾ അടിക്കടി മാറ്റേണ്ടിവരുന്നില്ല. 30,000 പേജുകൾ വരെ ഡ്യൂട്ടി സൈക്കിൾ ഉള്ള ഇതിന്റെ നിർമ്മിതി ദൈനംദിന ഓഫീസ് ആവശ്യങ്ങൾ നൽകുന്ന ജോലിഭാരം താങ്ങാനുള്ള കരുത്തും ഇതിന് നൽകുന്നുണ്ട്.
ബജറ്റിൽ ശ്രദ്ധിക്കുന്നവർക്ക് തീർത്തും അനുയോജ്യം
എച്ച്പി ലേസർ M300 ലൈനപ്പ് അവർക്ക് താങ്ങാനാവുന്ന വിലയിൽ ശക്തമായ പ്രകടനം വാഗ്ദാനം ചെയ്യുന്നു. വാങ്ങുന്നവർക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ലേസർ 303d (രൂപ 13,999), ലേസർ 303dw (15,999 രൂപ), MFP 323d (19,499 രൂപ), MFP 323dnw (22,499 രൂപ), MFP 323sdnw (25,499 രൂപ) എന്നീ മോഡലുകളിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാം.
സുസ്ഥിരമായ രൂപകൽപ്പന
20% പോസ്റ്റ്-കൺസ്യൂമർ റിസൈക്കിൾഡ് പ്ലാസ്റ്റിക്, കുറഞ്ഞ ഊർജ്ജ ഉപഭോഗത്തിനുള്ള എച്ച്പി ഓട്ടോ-ഓഫ് ടെക്നോളജി, മാലിന്യം കുറയ്ക്കുന്നതിനായി ഈടുനിൽക്കുന്ന ഘടകങ്ങൾ തുടങ്ങി രൂപകൽപ്പനയിലെ സുസ്ഥിര സവിശേഷതകൾ എച്ച്പി ലേസർ M300 സീരീസിന്റെ സവിശേഷതയാണ്.
ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് ആവശ്യങ്ങൾക്കുള്ള ഒതുക്കമുള്ളതും അനുരൂപവുമായതുമായ പരിഹാരം
ഒതുക്കമുള്ള ഡിസൈൻ, വേഗതയേറിയ പ്രകടനം, വിശ്വസനീയമായ ഔട്ട്പുട്ട്, കാര്യക്ഷമമായ പ്രവർത്തനം എന്നിവകാരണം, ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാർന്ന സംരംഭങ്ങൾക്ക് ശക്തവും അനുരൂപവുമായ ഒരു തിരഞ്ഞെടുപ്പാണ് എച്ച്പി ലേസർ M300.