സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് (നവംബർ 12) ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഒറ്റയടിക്ക് 1,600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,02,520 രൂപയായി താഴ്ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 200 രൂപ കുറഞ്ഞ് 12,815 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വില കുറയുന്ന പ്രവണതയാണ് വിപണിയിൽ ദൃശ്യമാകുന്നത്. നവംബർ 5, 6 തീയതികളിൽ ഗ്രാമിന് 13,385 രൂപ (പവന് 1,07,080 രൂപ) എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയ ശേഷമാണ് സ്വർണവില താഴേക്ക് ഇറങ്ങിത്തുടങ്ങിയത്. ഇന്നലെ ഗ്രാമിന് 13,015 രൂപയും പവന് 1,04,120 രൂപയുമായിരുന്നു നിരക്ക്. നവംബർ ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 12,730 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.