സംസ്ഥാനത്ത് സ്വർണ വിലയിൽ വമ്പൻ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വമ്പൻ ഇടിവ്. പവന് 760 രൂപയുടെ കുറവോടെ 1,08,720 രൂപയിലും ഗ്രാമിന് 95 രൂപയുടെ കുറവോടെ 13,590 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 4 ദിവസത്തിനിടെ സ്വർണ വിലയിൽ 2,320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ പത്തിനാണ് 1,11,040 എന്ന ഈ മാസത്തിലെ ഏറ്റവും ഉയർന്ന നില റിപ്പോർട്ട് ചെയ്തത്.

അതേസമയം, 18 കാരറ്റ് സ്വർണം പവന് 89,320 രൂപയും 14 കാരറ്റ് പവന് 8,700 രൂപയും 9 കാരറ്റ് പവന് 5,610 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയുടെ വില ഗ്രാമിന് 235 എന്ന നിരക്കിൽ തുടരുന്നു. രാജ്യാന്തര തലത്തിൽ സ്വർണ വില ട്രോയ് ഔൺസിന് 4,158 ഡോളർ നിലവാരത്തിലാണുള്ളത്.

ആഗോള വിപണിയിൽ സ്വർണവില കുറയാൻ പ്രധാന കാരണങ്ങൾ അമേരിക്കൻ ഡോളർ ശക്തമാകുന്നത്, പലിശനിരക്ക് ഉയരാനുള്ള സാധ്യത, അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നത് എന്നിവയാണ്. നിക്ഷേപകർ ലാഭമെടുക്കാൻ സ്വർണം വിൽക്കുന്നതും വില താഴാൻ കാരണമാകാം. അന്താരാഷ്ട്ര വില കുറയുമ്പോൾ കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിക്കാം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് സ്വർണം പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.

അതേസമയം ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കുമിടയിൽ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം വൻതോതിൽ വർദ്ധിപ്പിക്കുന്നത് തുടരുന്നു. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ആകെ 39 ടൺ സ്വർണമാണ് വാങ്ങിക്കൂട്ടിയത്. ഈ സ്വർണവേട്ടയിൽ 20 ടൺ ശേഖരിച്ചുകൊണ്ട് ചൈനയാണ് ആഗോളതലത്തിൽ വീണ്ടും മുൻപന്തിയിൽ എത്തിയിരിക്കുന്നത്.