സംസ്ഥാനത്ത് ഉച്ചക്ക് ശേഷം സ്വർണ വില വീണ്ടും ഇടിഞ്ഞു
സംസ്ഥാനത്ത് ഉച്ചക്ക് ശേഷം സ്വർണ വില വീണ്ടും ഇടിഞ്ഞു. ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 960 രൂപയാണ് കുറഞ്ഞിരിക്കുന്നത്
Oct 12, 2026, 16:02 IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചക്ക് ശേഷം സ്വർണ വില വീണ്ടും ഇടിഞ്ഞു. ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 960 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ നിലവിൽ കേരളത്തിൽ ഗ്രാമിന് 13,720 രൂപയിലും പവന് 1,09,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നതെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ന് രാവിലെയും പവന് 320 രൂപ കുറഞ്ഞ നിലയിലായിരുന്നു.