സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,08,600 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,575 രൂപയും. ഇന്നലെ ഒടുവില്‍ വ്യാപാരം നടന്ന വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ പവന് 1840 രൂപയുടെയും ഗ്രാമിന് 230 രൂപയുടെയും വര്‍ധനവുണ്ട്.

 

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,08,600 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,575 രൂപയും. ഇന്നലെ ഒടുവില്‍ വ്യാപാരം നടന്ന വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ പവന് 1840 രൂപയുടെയും ഗ്രാമിന് 230 രൂപയുടെയും വര്‍ധനവുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 89,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11,155 രൂപയും. ഗ്രാമിന് 185 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. അതുപോലെ തന്നെ 14 കാരറ്റ് സ്വര്‍ണത്തിന് പവന് 69,520 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് പവന് 44,840 രൂപയുമാണ് ഇന്നത്തെ വിപണി വില.

വെള്ളി വിലയിലും നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമായി വര്‍ധിച്ചു. ഇന്നലെ സ്വര്‍ണവില രണ്ട് തവണയാണ് വര്‍ധിച്ചത്. 1,08,600 രൂപയിലാണ് ഇന്നലെ ഒടുവില്‍ വ്യാപാരം നടന്നത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4507 ഡോളറാണ് പുതിയ വില. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വില തിരിച്ചുകയറാന്‍ കാരണം. പല രാജ്യങ്ങളും സ്വര്‍ണം വിറ്റഴിക്കാനുളള നീക്കം നടത്തുന്നുണ്ട്.