സ്വര്‍ണവില വീണ്ടും കുതിക്കുന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. അഞ്ചുദിവസത്തിനിടെ മാത്രം പവന് വർധിച്ചത് 2320 രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് വർധിച്ചത്.

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. അഞ്ചുദിവസത്തിനിടെ മാത്രം പവന് വർധിച്ചത് 2320 രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് വർധിച്ചത്.

 ഒരു പവൻ സ്വർണത്തിന് ഇന്ന് 57,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7225 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 7880 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 240 രൂപ കൂടി 57,160 രൂപയായിരുന്നു.