സംസ്ഥാനത്ത് സ്വർണവിലയിൽ  നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന.ഗ്രാമിന് 20 രൂപയുടെ വർധനവാണ് ഇന്ന് വിപണിയിലുണ്ടായത്.ഇതോടെ സ്വർണം ഗ്രാമിന് 6715 രൂപ എന്ന നിരക്കിലെത്തി.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന.ഗ്രാമിന് 20 രൂപയുടെ വർധനവാണ് ഇന്ന് വിപണിയിലുണ്ടായത്.ഇതോടെ സ്വർണം ഗ്രാമിന് 6715 രൂപ എന്ന നിരക്കിലെത്തി.

പവന് 160 രൂപ വർധനവോടെ 53720 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.സ്വർണവിലയിൽ രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്നതിനുശേഷമാണ്നേരിയ വർധനവ് ഉണ്ടായത്.18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് 15 രൂപയുടെ വർധനവ് ഉണ്ടായി.നിലവിൽ ഗ്രാമിന് 5555 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.അതേസമയം വെള്ളിവിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല.ഗ്രാമിന് 93 രൂപ എന്നതാണ് ഇന്നത്തെ വിപണി വില.