വീണ്ടും കുതിച്ച് സ്വർണവില
സംസ്ഥാനത്ത് സ്വർണവില മുകളിലോട്ടുതന്നെ. ഗ്രാമിന് 210രൂപ വർധിച്ച് 13,430 ആയി. പവന് 1,07,440 രൂപയാണ് ഇന്നത്തെ വിപണി വില. പവന് 1,680രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 70 രൂപ വർധിച്ച് 13,220 രൂപയും പവന് 560 രൂപ കൂടി 1,05,760 രൂപയുമായിരുന്നു.
Jul 22, 2026, 10:37 IST
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില മുകളിലോട്ടുതന്നെ. ഗ്രാമിന് 210രൂപ വർധിച്ച് 13,430 ആയി. പവന് 1,07,440 രൂപയാണ് ഇന്നത്തെ വിപണി വില. പവന് 1,680രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 70 രൂപ വർധിച്ച് 13,220 രൂപയും പവന് 560 രൂപ കൂടി 1,05,760 രൂപയുമായിരുന്നു.
ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവൻവില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയർന്നു. ഈ വർഷം ജനുവരി 29നായിരുന്നു സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന് വില.