സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മുന്നേറ്റം തുടരുന്നു. 22 കാരറ്റ് സ്വർണ വില പവന് 920 രൂപയുടെ വർധനയോടെ 93,720 രൂപയും ഗ്രാമിന് 115 രൂപയുടെ മുന്നേറ്റവുമാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മുന്നേറ്റം തുടരുന്നു. 22 കാരറ്റ് സ്വർണ വില പവന് 920 രൂപയുടെ വർധനയോടെ 93,720 രൂപയും ഗ്രാമിന് 115 രൂപയുടെ മുന്നേറ്റവുമാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 11,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
നവംബർ 21, 22 തീയതികളിൽ ഒരു ഗ്രാം സ്വർണത്തിന് 11,465 രൂപയും പവന് 91,720 രൂപയുമായിരുന്നു നിരക്ക്. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിലക്കായിരുന്നു ഇത്.
നവംബർ മാസത്തിന്റെ തുടക്കത്തിൽ 12,730 രൂപയായിരുന്ന ഗ്രാം വില, നവംബർ അഞ്ചിനും ആറിനും രാവിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 13,385 രൂപയിലെത്തിയിരുന്നു (പവന് 1,07,080 രൂപ). തുടർന്ന് ഘട്ടംഘട്ടമായി കുറഞ്ഞുവന്ന സ്വർണ വിലയാണ് ഇന്ന് വീണ്ടും ഉയർന്നിരിക്കുന്നത്. വിവാഹ സീസൺ അടുത്തിരിക്കെ വിലയിലുണ്ടായ ഈ അപ്രതീക്ഷിത വർധനവ് ആഭരണപ്രേമികളെയും സാധാരണക്കാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.