സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് മാത്രം. ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് കുറഞ്ഞത്. 13,840 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. 1,10,720 രൂപയാണ് വിപണിവില

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് മാത്രം. ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് കുറഞ്ഞത്. 13,840 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. 1,10,720 രൂപയാണ് വിപണിവില.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് സ്വർണവില 1,10,000ലേക്ക് എത്തിയിരിക്കുന്നത്. ഒക്ടോബർ പത്തിനാണ് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. 1,11,040 ആയിരുന്നു ഒരു പവന് വില.

അതേസമയം, ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ വൻ ഇടിവ് നിക്ഷേപകരെയും സാധാരണക്കാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മുൻപത്തെ ഉയർന്ന നിരക്കുകളിൽ നിന്നും അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഏകദേശം 26 ശതമാനത്തോളവും, ഇന്ത്യൻ വിപണിയിൽ 23 ശതമാനത്തോളവും കുറഞ്ഞിട്ടുണ്ട്. നിലവിൽ വിപണിയിലുണ്ടായ ഈ പെട്ടെന്നുള്ള മാറ്റം സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും നിക്ഷേപകർക്കും വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.

യുഎസ് ബോണ്ട് വിപണിയിലെ മുന്നേറ്റമാണ് സ്വർണ്ണവില ഇത്രയധികം താഴാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്കൻ പത്തുവർഷ ട്രഷറി ബോണ്ട് വരുമാനം 5.27 ശതമാനമായി ഉയർന്നതോടെ നിക്ഷേപകർ സ്വർണ്ണത്തിൽ നിന്നും പണം പിൻവലിച്ച് കൂടുതൽ ലാഭം നൽകുന്ന ബോണ്ടുകളിലേക്ക് മാറ്റിത്തുടങ്ങി. ഇതോടൊപ്പം യുഎസ് ഡോളർ സൂചിക 3 ശതമാനത്തിലധികം ശക്തിപ്പെട്ടതും, പലിശനിരക്കുകൾ ഇനിയും വർദ്ധിച്ചേക്കാമെന്ന ആശങ്കയും സ്വർണ്ണത്തിന്റെ ഡിമാൻഡ് വലിയ തോതിൽ കുറയാൻ കാരണമായി.