സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്നും ഇടിവ്.

 


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്നും ഇടിവ്. ഇന്നലെ രാവിലത്തെ വിലയിൽ നിന്നും ഇന്നേക്ക് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‌ർണത്തിന് 145 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 1160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍ർണത്തിന് ഇന്ന് 13,230 രൂപയായി വില. ഒരു പവന് 1,05,840 രൂപയിലാണ് വ്യാപാരം നടക്കുന്നതെന്ന് കേരള ​ഗോൾഡ് മെ‍‌ർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. 

ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വ‌ർണത്തിന് 1,07,000 രൂപയായിരുന്നു വില. സ്വ‍ർണാഭരണങ്ങൾ വാങ്ങാൻ പണിക്കൂലിയും ടാക്സും ഉൾപ്പെടെയുള്ള ചാ‍‌ർജുകൾ ചേ‍‌ർത്ത് വില ഇനിയും കൂടും. സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ​ഗ്രാം വെളളിക്ക് കേരളത്തിൽ 245 രൂപയാണ് വില വരുന്നത്. 10 ​ഗ്രാം വെള്ളിക്ക് 2450 രൂപയാണ് വില വരുന്നത്.