സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ ഇന്നത്തെ കണക്കുകൾ പ്രകാരം,
സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ ഇന്നത്തെ കണക്കുകൾ പ്രകാരം, വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 22 കാരറ്റ് സ്വർണ്ണത്തിന് പവന് 560 രൂപ കുറഞ്ഞ് 1,14,440 രൂപയായി. ഗ്രാമിന് 70 രൂപയുടെ കുറവോടെ 14,305 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വില കുറയുന്നത് വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയെന്ന റെക്കോർഡ് നിരക്കിൽ നിന്നും ഇപ്പോൾ വില ഏറെ താഴേക്ക് വന്നിട്ടുണ്ട്.
മറ്റ് കാരറ്റുകളിലുള്ള സ്വർണത്തിനും വെള്ളി വിലയ്ക്കും ഇന്ന് ഇടിവ് സംഭവിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 11,755 രൂപയിലും, 14 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,155 രൂപയിലുമാണ് എത്തിനിൽക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കുള്ള 9 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 5,900 രൂപയാണ് ഇന്നത്തെ വില. സ്വർണത്തിനൊപ്പം സാധാരണക്കാർക്ക് ആശ്വാസമേകി വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 275 രൂപയാണ് (10 ഗ്രാമിന് 2,750 രൂപ).