സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് : പവന് 1,01,200

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് .ഇന്ന് 22 കാരറ്റ് സ്വർണം പവന് 1,01,200 രൂപയാണ് വിപണി വില. ഇന്നലെ രാവിലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പവന് 1,080 രൂപയുടെ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്.

 

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് .ഇന്ന് 22 കാരറ്റ് സ്വർണം പവന് 1,01,200 രൂപയാണ് വിപണി വില. ഇന്നലെ രാവിലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പവന് 1,080 രൂപയുടെ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 12,650 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ 1,02,280 രൂപയായിരുന്ന പവൻ വില ഉച്ചയ്ക്ക് ശേഷം 880 രൂപ കുറഞ്ഞ് 1,01,400 രൂപയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയർന്നുനിന്നിരുന്ന വിലയിൽ ഇന്നലെ ഉച്ചയോടെയാണ് മാറ്റം കണ്ടുതുടങ്ങിയത്. ഇന്നലെയും ഇന്നുമായി വലിയ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.