സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധനവ്

 
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ വില സ്വർണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായെങ്കിലും ഇന്ന് വിലയില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

 

 
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ വില സ്വർണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായെങ്കിലും ഇന്ന് വിലയില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 640 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 720 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഇതോടെ 94920 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന. അമേരിക്കയുടെ കേന്ദ്രബാങ്ക് ഇന്നാണ് പുതിയ പലിശനിരക്ക് പ്രഖ്യാപിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് (ബുധന്‍)മുതല്‍ സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.