സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല 

ഇന്നലെ ആദ്യമായാണ് സ്വര്‍ണവില 68,000 രൂപ കടക്കുന്നത്. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്.

 

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല . ഇന്നലെ ആദ്യമായാണ് സ്വര്‍ണവില 68,000 രൂപ കടക്കുന്നത്. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. ഇപ്പോൾ ഒരു പവൻ സ്വർണത്തിന് 68,080 രൂപയാണ്. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 8510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അതേസമയം കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. പവന് ആയിരം രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓരോ ദിവസം കൂടും തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറി കൊണ്ടിരിക്കുകയാണ് കാഴ്ചയാണ് കാണുന്നത്.