കേരളത്തിൽ സ്വർണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 300 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 15,565 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന്റെ വിലയിൽ 2400 രൂപയുടെ കുറവുണ്ടായി. 1,24,520 രൂപയായി കുറഞ്ഞു. ആഗോള സ്വർണവില ഉയർന്നുവെങ്കിലും കേരളത്തിൽ അത് പ്രതിഫലിച്ചില്ല.
ആഗോളവിപണിയിൽ സ്വർണവില ഇന്നും വർധിച്ചു. ഔൺസിന് 127 ഡോളറിന്റെ വർധനയാണ് ഇന്നുണ്ടായത്. 5.358 ഡോളറായാണ് സ്വർണവില ഉയർന്നത്. 2.43 ശതമാനം നേട്ടം സ്വർണത്തിനുണ്ടായി. യു.എസ്, ഇസ്രായേൽ സേനകൾ ഇറാനിൽ നടത്തുന്ന യുദ്ധം തന്നെയാണ് സ്വർണവില വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. യുദ്ധം നാലാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത് മൂലം വരും ദിവസങ്ങളിലും സ്വർണത്തിലേക്കുള്ള നിക്ഷേപം വർധിക്കാൻ തന്നെയാണ് സാധ്യത. അത് വില വീണ്ടും ഉയരുന്നതിന് ഇടയാക്കും.
മാർച്ചിലെ സ്വർണവില
1.126920
2.1,24,520