സ്വർണവിലയിൽ ഇന്ന് വർധന

 ഇന്ന​ലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് നേരിയ വർധന. പവന് 840 രൂപ വർധിച്ച് 1,10,520 രൂപയും ഗ്രാമിന് 105 രൂപ കൂടി 13,815 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

 

 കൊച്ചി : ഇന്ന​ലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് നേരിയ വർധന. പവന് 840 രൂപ വർധിച്ച് 1,10,520 രൂപയും ഗ്രാമിന് 105 രൂപ കൂടി 13,815 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 1,09,680 രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയുമെത്തിയിരുന്നു. അതേ വിലയായിരുന്നു ഇന്നലെയും.

യു.എസ് ഡോളർ ശക്തമായതും യു.എസ് ട്രഷറി യീൽഡ് നിലവാരം ഉയർന്ന് തന്നെ തുടരുന്നതുമാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. യു.എസ് റസർവിന്‍റെ പലിശ നയങ്ങൾ, ട്രഷറി യീൽഡ്, ഡോളർ നിരക്ക്, പശ്ചിമേഷ്യൻ സംഘർഷം, ക്രൂഡ് ഓയിൽ വില എന്നിവയും സ്വർണവില നിർണയിക്കുന്നതിൽ സുപ്രധാന ഘടകങ്ങളാണ്.

സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 46.44 ഡോളർ കൂടി 4,177.96 ഡോളറായി. 1.12 ശതമാനമാണ് വർധനവ്. കേരളത്തിൽ ഈ വർഷം ജനുവരി 29നാണ് ചരിത്രത്തി​ലെ ഏറ്റവും ഉയർന്ന സ്വർണ വില രേഖപ്പെടുത്തിയത്. അന്ന് പവന് 1,31,160 രൂപയായിരുന്നു.