സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് പവന് 160 രൂപയാണ് വർധിച്ചത്, ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,07,120 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 13,390 രൂപയുമാണ് നിലവിലെ നിരക്ക്.
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് പവന് 160 രൂപയാണ് വർധിച്ചത്, ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,07,120 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 13,390 രൂപയുമാണ് നിലവിലെ നിരക്ക്.
ഈ മാസത്തിന്റെ തുടക്കത്തിൽ 1,14,560 രൂപയായിരുന്ന സ്വർണവില മൂന്നാഴ്ചയ്ക്കുള്ളിൽ ഏകദേശം ഏഴായിരം രൂപയോളം കുറഞ്ഞിരുന്നു. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വന്നതിനെത്തുടർന്ന് എണ്ണവിലയിൽ ഉണ്ടായ കുറവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന നിരക്ക്. കഴിഞ്ഞ വർഷം ഡിസംബർ 23-നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.