സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. പവന് 400 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 8990 രൂപയാണ്.
May 24, 2025, 15:35 IST
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. പവന് 400 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 8990 രൂപയാണ്.
രാജ്യാന്തര തലത്തിൽ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വമാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വർണത്തിന്റെ വില നിർണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ.