സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില കൂടി. 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് ക്രിസ്മസ് ദിനത്തില്‍ 1,02,120 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 12765 രൂപയാണ്.
Dec 25, 2025, 10:50 IST
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില കൂടി. 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് ക്രിസ്മസ് ദിനത്തില്‍ 1,02,120 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 12765 രൂപയാണ്. കഴിഞ്ഞദിവസത്തെക്കാള്‍ പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. അതേസമയം പതിനെട്ട് കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 84, 560രൂപയാണ്. ഒരു ഗ്രാമിന് 10570രൂപയാണ് ഇന്നത്തെ വില. വെള്ളി വിലയില്‍ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തിന് സമാനമായി ഇന്നും ഒരു ഗ്രാം വെള്ളിക്ക് 230രൂപയാണ്.