കേരളത്തിൽ സ്വർണ വിലയിൽ വൻ ഇടിവ്

സ്വർണവില സമീപകാലത്തെ ഏറ്റവും വലിയ തകർച്ചയില്‍. സംസ്ഥാനത്ത് ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 395 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13645 രൂപയിലേക്ക് എത്തി.

 

പവൻവിലയിൽ 3160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 109160 രൂപയിലേക്ക് കൂപ്പുകുത്തി

 സ്വർണവില സമീപകാലത്തെ ഏറ്റവും വലിയ തകർച്ചയില്‍. സംസ്ഥാനത്ത് ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 395 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13645 രൂപയിലേക്ക് എത്തി. പവൻവിലയിൽ 3160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 109160 രൂപയിലേക്ക് കൂപ്പുകുത്തി. 22 കാരറ്റ് സ്വർണത്തിന് പുറമെ 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 11270 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്.

സ്വർണത്തോടൊപ്പം വെള്ളി വിപണിയിലും നേരിയ ഇടിവുകൾ പ്രകടമാണ്, നിലവിൽ സാധാരണ വെള്ളി ഗ്രാമിന് 250 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വിവാഹ സീസണിൽ സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് ഈ വിലയിടിവ് നൽകുന്നത്. ആഭ്യന്തര വിപണിയിലെ ഈ വൻ തകർച്ചയ്ക്ക് പിന്നിൽ രാജ്യാന്തര വിപണിയിൽ കഴിഞ്ഞ 6 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണവില നിലംപൊത്തിയതാണ് പ്രധാന കാരണം.