സ്വർണ വിലയിൽ വർധനവ്, പവന് 1440 രൂപ കൂടി 

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് . ഇന്നലത്തെ വിലയിൽ നിന്ന് 1440 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,10, 680 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത, യുദ്ധസാഹചര്യങ്ങൾ, ഡോളറിന്റെ കരുത്ത് എന്നിവയാണ് വിലയിലെ ചാഞ്ചാട്ടത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 13, 835 രൂപയാണ് വിപണി വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,10, 680 രൂപയുമാണ്. ഇന്നലെ വൈകീട്ട് സ്വർണ വില കുറഞ്ഞ് 1,09,240 എന്ന നിരക്കിലെത്തിയിരുന്നു. ഇന്നലത്തെ വിലയിൽ നിന്ന് 1440 രൂപയുടെ വർധനവാണ് ഇന്നേക്ക് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയാണ് ഇത്.

സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 25 രൂപയും 10 പവൻ വെള്ളിക്ക് 250 രൂപയുമാണ് വില വരുന്നത്.
ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ

ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ

ഏപ്രിൽ 3- രാവിലെ 1,10,680 രൂപ