സംസ്ഥാനത്ത് കൂപ്പുകുത്തി സ്വർണവില !! പവന് ഒറ്റയടിക്ക് കുറഞ്ഞത് 2,200 രൂപ
സംസ്ഥാനത്ത് കൂപ്പുകുത്തി സ്വർണവില . ഇന്നലെ അപ്രതീക്ഷിതമായി കൂടിയ വില, വൈകിട്ട് താഴെയെത്തിന് പിന്നാലെ ഇന്നും ഇടിഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് കൂപ്പുകുത്തി സ്വർണവില . ഇന്നലെ അപ്രതീക്ഷിതമായി കൂടിയ വില, വൈകിട്ട് താഴെയെത്തിന് പിന്നാലെ ഇന്നും ഇടിഞ്ഞു.
ഇന്ന് പവന് ഒറ്റയടിക്ക് 2,200 രൂപയാണ് കുറഞ്ഞത്. 1,07,040 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് ആനുപാതികമായി 275 രൂപയാണ് കുറഞ്ഞ് 13,380 രൂപയായി. മൂന്നാഴ്ച കൊണ്ട് സ്വര്‍ണവിലയില്‍ ഏകദേശം 20,000 രൂപയുടെ കുറവാണ് ഉണ്ടായത്. വില ഇനിയും കുറഞ്ഞ് ലക്ഷത്തിൽ നിന്നും താഴെ പോകുമോ എന്നാണ് ഉപഭോക്താക്കൾ ഉറ്റു നോക്കുന്നത്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയിൽ ചാഞ്ചാട്ടം തുടർന്നു.
സ്വർണവിലയിലെ ഇടിവ് ആഭരണപ്രിയർക്കും വിവാഹ ആവശ്യത്തിന് സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസമാണ്. വിവാഹ സീസണിലെ വിലയിടിവ് വിപണിക്കും ഗുണം ചെയ്യും. എന്നാൽ, സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് വിലയിറക്കം തിരിച്ചടിയായി.