സംസ്ഥാനത്ത് സ്വർണ്ണവില കൂടുന്നു ; ഇന്നത്തെ നിരക്ക് അറിയാം 

സംസ്ഥാനത്ത് ഇന്ന്  സ്വർണ്ണവിലയിൽ വർധനവ് .ഡോളറിന്റെ മൂല്യം കുറഞ്ഞതും ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും രൂപ കരുത്താർജ്ജിച്ചതുമാണ് ഇന്ന് സ്വർണ്ണവില ഉയരാൻ പ്രധാന കാരണങ്ങളായത്. സ്വർണ്ണം പവന് 520 രൂപയും ഗ്രാമിന് 65 രൂപയും കൂടി

ഇതോടെ സ്വർണ്ണം ഗ്രാമിന് 14,819 രൂപയും ഒരു പവൻ സ്വർണ്ണത്തിനു 1,19,080 രൂപയുമായി. ഇന്നലെ 1,18,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില . 14,820 രൂപയായിരുന്നു ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും വരും ദിവസങ്ങളിലും സ്വർണ്ണവിലയിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്.

സ്വർണ്ണവിപണിയിലെ ഈ അപ്രതീക്ഷിത കുതിച്ചുചാട്ടം സ്വർണ്ണം വാങ്ങാനായിരിക്കുന്ന സാധരണക്കാരെ സാരമായി ബാധിക്കുമെന്നുറപ്പാണ്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ വിലക്കയറ്റം വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത്. വരും ദിവസങ്ങളിലും വിലയിൽ വലിയ മാറ്റങ്ങൾക്കും ചാഞ്ചാട്ടങ്ങൾക്കും സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകർ നൽകുന്ന സൂചന.