സംസ്ഥാനത്ത് സ്വർണവിലയിൽ വിണ്ടും ഇടിവ് :  പവന് 97,720

സംസ്ഥാനത്ത് ആഭരണപ്രേമികൾക്ക് സന്തോഷത്തിന്റെ ദിനങ്ങൾ. പവന് 2040 രൂപയാണ് ഇടിഞ്ഞത്. 97,720 രൂപയാണ് വിപണിവില.ഗ്രാമിന് 255 രൂപയാണ് കുറഞ്ഞത്. 12,215 രൂപയാണ് വിപണിവില.ഒരുപാട് നാളുകൾക്ക് ശേഷം ഇന്നലെയാണ് സംസ്ഥാനത്ത് സ്വർണവില

 

സംസ്ഥാനത്ത് ആഭരണപ്രേമികൾക്ക് സന്തോഷത്തിന്റെ ദിനങ്ങൾ. പവന് 2040 രൂപയാണ് ഇടിഞ്ഞത്. 97,720 രൂപയാണ് വിപണിവില.ഗ്രാമിന് 255 രൂപയാണ് കുറഞ്ഞത്. 12,215 രൂപയാണ് വിപണിവില.ഒരുപാട് നാളുകൾക്ക് ശേഷം ഇന്നലെയാണ് സംസ്ഥാനത്ത് സ്വർണവില 1 ലക്ഷത്തിന് താഴെ എത്തിയത്. കൃത്യമായി പറഞ്ഞാൽ 239 ദിവസങ്ങൾ. ഈ വർഷം രണ്ടാം തവണയാണ് സ്വർണവില ഈ പരിധിക്ക് താഴെയെത്തുന്നത്. നേരത്തെ മാർച്ച് 23-നാണ് പവന് 99,480 രൂപ എന്ന താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. തുടർന്നുള്ള മാസങ്ങളിൽ രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുണ്ടായ ആവശ്യകത, കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങൽ തുടങ്ങിയ ഘടകങ്ങൾ വിലയെ ഉയർന്ന നിലയിൽ നിലനിർത്തിയിരുന്നു.

രാജ്യാന്തര വിപണിയിലെ ഇടിവാണ് ആഭ്യന്തര സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ട്രോയ് ഔൺസിന് 4,000 ഡോളറിന് താഴെയിറങ്ങി ഏകദേശം 3,866–3,869 ഡോളർ നിലവാരത്തിലാണ് രാജ്യാന്തര വിപണിയിൽ സ്വർണം വ്യാപാരം നടത്തുന്നതെന്നാണ് നൽകിയിരിക്കുന്ന കണക്ക്. അമേരിക്കയിലെ പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ആശങ്കകളും ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളുമാണ് വിപണിയുടെ ശ്രദ്ധാകേന്ദ്രം. പലിശനിരക്ക് ഉയരുമെന്ന പ്രതീക്ഷ ശക്തമായാൽ യുഎസ് ഡോളറിന് കരുത്തേറാനും അമേരിക്കൻ കടപ്പത്രങ്ങളുടെ വരുമാനം ഉയരാനും സാധ്യതയുണ്ട്.