സ്വർണവിലയിൽ ഇടിവ് 

സർവകാല റെക്കോർഡിലെത്തിയ സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 200 രൂപ വർധിച്ച് 74,560 രൂപയും ഗ്രാമിന് 25 രൂപ വര്‍ധിച്ച് 9320 രൂപയുമായിരുന്നു വില. ഇതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.

 


കൊച്ചി: സർവകാല റെക്കോർഡിലെത്തിയ സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 200 രൂപ വർധിച്ച് 74,560 രൂപയും ഗ്രാമിന് 25 രൂപ വര്‍ധിച്ച് 9320 രൂപയുമായിരുന്നു വില. ഇതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.

വെള്ളിയാഴ്ചയാണ് 22 കാ​ര​റ്റ്​ സ്വർണവില രണ്ടുമാസത്തെ ഇടവേളക്ക് ശേഷം 74,000 രൂപ കടന്നത്. സ്വ​ർ​ണം​ ഗ്രാ​മി​ന്​ 195 രൂ​പ വ​ർ​ധി​ച്ച്​ 9,295 രൂ​പ​യും പ​വ​ന്​ 1,560 രൂ​പ വ​ർ​ധി​ച്ച്​ 74,360 രൂ​പ​യു​മാ​ണ് ആയത്.

ഇസ്രായേൽ -ഇറാൻ സംഘർഷാവസ്ഥയും ആഗോള തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവുമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതോടെയാണ് സ്വർണവില ഉയരാൻ ഇടയാക്കുന്നത്.