സ്വർണ്ണപ്രേമികൾക്ക് ആശ്വാസം ; സ്വർണവില ഇടിഞ്ഞു 

 സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട ഇന്നത്തെ കണക്കുകൾ പ്രകാരം, ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു.

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കനത്തതോടെ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. നിലവിൽ ആ രാജ്യാന്തര സാഹചര്യങ്ങളിൽ മാറ്റമുണ്ടായതാണ് വിലയിൽ പ്രതിഫലിക്കുന്നത്. വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,350 രൂപയുമാണ് ഇന്നത്തെ നിരക്ക്.