സ്വര്‍ണപ്രേമികൾക്ക് നിരാശ; വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ കാഴ്ചയായിരുന്നു മേയ് മാസത്തിലെ ആദ്യദിനത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നത്. സമാന ട്രെന്‍ഡ് രണ്ടാംദിവസമായ ഇന്നും തുടരുമോയെന്നാണ് വിപണി ഉറ്റുനോക്കിയത്. പവനു 1,09,720 രൂപ വരെ വില ഇടിഞ്ഞിരുന്നു.
 

സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ കാഴ്ചയായിരുന്നു മേയ് മാസത്തിലെ ആദ്യദിനത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നത്. സമാന ട്രെന്‍ഡ് രണ്ടാംദിവസമായ ഇന്നും തുടരുമോയെന്നാണ് വിപണി ഉറ്റുനോക്കിയത്. പവനു 1,09,720 രൂപ വരെ വില ഇടിഞ്ഞിരുന്നു. വില കുറയുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് അല്‍പ്പം നിരാശയേകുന്നതാണ് ഏറ്റവും പുതിയ സ്വര്‍ണവില. ഇന്നലെ വൈകിട്ട് 1,09,720 രൂപയായിരുന്നു സ്വര്‍ണവില. രാത്രിയായതോടെ വില അല്‍പ്പം കൂടി 1,10,440 രൂപയായി ഉയര്‍ന്നു. ശനിയാ‍ഴ്ച രാവിലെ ഒരു പവനു 240 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,680 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ 13,835 രൂപയുമായി.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഇപ്പോഴും തുടരുന്നതാണ് സ്വര്‍ണവിലയില്‍ ഗണ്യമായ കുറവ് വരാതെയിരിക്കുന്നത്. സംഘര്‍ഷം തുടരുകയാണെങ്കില്‍ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിദ്ഗധര്‍ പറയുന്നത്.